Latest NewsNewsIndia

യുവതിയെ വസ്ത്രം അഴിപ്പിക്കുന്നതടക്കം ക്രൂരമര്‍ദ്ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു

അഞ്ച് യുവാക്കളെ തേടി പൊലീസ്

ന്യൂഡല്‍ഹി: യുവതിയെ ക്രൂരമര്‍ദ്ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ കുറ്റവാളികളെ തേടി പൊലീസ്. ഇവര്‍ ആരെന്ന് തിരിച്ചറിയുന്നതിന് യുവാക്കളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അസമിലാണ് സംഭവം. അഞ്ചു യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമര്‍ദനത്തിരയാക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. അസമില്‍ നടന്ന ഈ ക്രൂരകൃത്യം എന്നാണ് നടന്നതെന്നോ എപ്പോഴാണ് നടന്നതെന്നോ വ്യക്തമല്ല.

Read Also : മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, നഗ്നയാക്കി പോസ്റ്റിൽ തൂക്കി; നില ഗുരുതരം

ഇതേതുടര്‍ന്ന് കുറ്റവാളികളായ അഞ്ചുപേരുടെ ചിത്രങ്ങള്‍ അസം പൊലീസാണ് പുറത്തുവിട്ടത്. ചിത്രത്തിലുള്ളവരെ കുറിച്ച് കൂടുതല്‍ വരങ്ങള്‍ അറിയുന്നവര്‍ കൈമാറണമെന്നും അസം പൊലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുന്നതിനിടെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button