Latest NewsNewsIndia

കോവിഡ് മുക്തി നേടിയ സന്തോഷം ഒരുമിച്ച് ആഘോഷിച്ച് ഡോക്ടറും രോഗിയും; വീഡിയോ വൈറല്‍

ആംബുലന്‍സ് ഡ്രൈവറായ കുമാര്‍ എന്നയാളാണ് കോവിഡിനെ കീഴടക്കി ഡോക്ടര്‍ക്കൊപ്പം നൃത്തം ചെയ്തത്

ബംഗളൂരു: കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്തോഷിപ്പിക്കാനായി ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം നൃത്തം ചെയ്യുന്ന വീഡിയോകള്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, കോവിഡ് മുക്തി നേടിയാല്‍ ആഘോഷിക്കണ്ടേ? ഇത്തരത്തില്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്ന ഡോക്ടറുടെയും രോഗിയുടെയും വീഡിയോയാണ് വൈറലായിരിക്കുന്നത്.

Also Read: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ അമിത് ഷായുടെ ഒരു പ്രഖ്യാപനം കാരണമായി: ചെന്നിത്തല

കോവിഡ് മുക്തനായ രോഗിയും അദ്ദേഹത്തെ പരിചരിച്ച ഡോക്ടറും ഒരുമിച്ച് സന്തോഷം പങ്കിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ രോഗമുക്തി നേടിയ ആളോടൊപ്പം പിപിഇ കിറ്റ് ധരിച്ച ഒരു ഡോക്ടര്‍ നൃത്തം ചവിട്ടുന്നതാണ് വീഡിയോ. ആംബുലന്‍സ് ഡ്രൈവറായ കുമാര്‍ എന്നയാളാണ് കോവിഡിനെ കീഴടക്കി ഡോക്ടര്‍ക്കൊപ്പം ആനന്ദനൃത്തം ചെയ്തത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഓക്‌സിജന്റെ അളവ് കുറഞ്ഞ് കുമാറിന്റെ ആരോഗ്യനില വഷളായിരുന്നു. ആശുപത്രികളില്‍ കിടക്ക ലഭിക്കാതെ വന്നതോടെ കുമാറിന്റെ അവസ്ഥ കൂടുതല്‍ വഷളായി. തുടര്‍ന്ന് ഇആര്‍ടി സംഘവുമായി ബന്ധപ്പെടുകയും അവര്‍ ബംഗളൂരുവില്‍ തന്നെ ഒരു ആശുപത്രി കിടക്ക കണ്ടെത്താന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം സംഘടന വീണ്ടും ബന്ധപ്പെട്ടപ്പോള്‍ മറുപടിയായി ഈ നൃത്തത്തിന്റെ വീഡിയോയാണ് കുമാര്‍ അയച്ചുകൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button