Latest NewsKeralaNews

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്തയച്ച വിവരം അറിയിച്ചത്.

Read Also: കോവിഡ് വാക്‌സിനെടുത്താൽ രണ്ടുവർഷത്തിനുള്ളിൽ മരണപ്പെടുമെന്ന് പ്രചാരണം; പ്രതികരണവുമായി മുഖ്യമന്ത്രി

ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റർ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതിൽ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടൽക്ഷോഭത്തിൽ വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങൾ ഉണ്ടാക്കി. എസ്ഡിആർഎഫിനും എൻഡിആർഎഫിനും അനുവദിക്കുന്ന വാർഷിക തുകയിൽ നിന്ന് സംസ്ഥാനതല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൻറെ അനുവാദം ഉണ്ട്. 10 ശതമാനം വരെയാണ് അങ്ങനെ ഉപയോഗിക്കാവുന്നത്. അതിനനുസൃതമായി തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി മുമ്പ് തന്നെ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാർ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല.

Read Also: സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ ലഭിച്ചത് 729.6 മില്ലി മീറ്റര്‍ മഴ; 131 ശതമാനം അധികമെന്ന് മുഖ്യമന്ത്രി

അതുകൊണ്ട് തീരശോഷണം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് എസ്ഡിആർഎഫ്-എൻഡിആർഎഫ് സഹായം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. 14-ാം ധന കമ്മീഷന്റെ ശുപാർശകൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രകൃതി ദുരന്തഘട്ടത്തിൽ സഹായം നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പ്രകാരം എസ്ഡിആർഎംഎഫിലൂടെയും എൻഡിആർഎംഎഫിലൂടെയും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് നൽകുന്ന ദുരിതാശ്വാസ സഹായം വർധിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന് ഗുണകരമാകുമെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുമ്പോൾ ലഭ്യമാക്കുന്ന സഹായം ഇരട്ടിപ്പിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കുറയുന്നില്ല; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button