KeralaNattuvarthaLatest NewsNews

സ്​കൂൾ പ്രവേശനോത്സവം വെർച്വലായി; വിദ്യാഭ്യാസ മന്ത്രി

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്​കൂൾ പ്രവേശനോത്സവം വെർച്വലായി​ നടത്തുമെന്ന്​ വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. ഇത്തവണ രണ്ട്​ തലങ്ങളിലായാണ്​ പ്രവേശനോത്സവം നടക്കുക. സംസ്ഥാനതല ഉദ്ഘാടനാം നടക്കുന്ന തിരുവനന്തപുരം കോട്ടൺ ഹിൽ സ്​കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യഭ്യാസ മന്ത്രി എന്നിവർ പ​ങ്കെടുക്കും.

വിക്ടേഴ്​സ്​ ചാനൽ വഴി മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്​ഘാടനം നിർവഹിക്കുമെന്നും, തുടക്കത്തിൽ ഡിജിറ്റൽ ക്ലാസും തുടർന്ന്​ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരസ്പരം കാണാവുന്നതരത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും ​വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി. തുടക്കത്തിൽ മുൻ വർഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി റിവിഷൻ ക്ലാസുകൾ സംഘടിപ്പിക്കും.

മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും, എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. എസ്​.എസ്​.എൽ.സി മൂല്യ നിർണയം ജൂൺ ഏഴ്​ മുതൽ 25 വരെയും, ഹയർസെക്കണ്ടറി പ്രാക്​ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ്​ വരെ നടക്കും. ഹയർസെക്കണ്ടറി, വി.എച്ച്.എസ്​.ഇ മൂല്യ നിർണയം ജൂൺ 1 മുതൽ 19 വരെയും നടക്കും. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തിലെത്തിയതായും പാഠപുസ്​തകത്തിന്റെ ഒന്നാം ഭാഗത്തിന്‍റെ 70 ശതമാനം വിതരണം പൂർത്തിയായതായും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button