KeralaLatest NewsNewsIndia

എന്തിനാണ് ഈ കുത്തിത്തിരിപ്പ്? അമ്മ ചെമ്പിൽ കയറിപ്പോയത് ഓർമയില്ലേ, വെള്ളക്കെട്ടിനെ കുറിച്ച് ഒന്നും പറയാനില്ലേ; ആശ ഷെറിൻ

'കള്ളക്കരച്ചിൽ സിനിമയിൽ മതി, വെള്ളക്കെട്ട് തടയാൻ കോർപറേഷനെതിരെ രണ്ട് വാക്ക് പറയാമോ'; പൃഥ്വിരാജിനോട് ബീഗം ആശാ ഷെറിൻ

പൂജപ്പുര: ലക്ഷദ്വീപിലെ ജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും കേന്ദ്രം ഇടപെടുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ബീഗം ആശ ഷെറിൻ. ലക്ഷദ്വീപിനെ കുറിച്ചോർത്ത് ആകുലത പെടുന്ന പൃഥ്വിക്കുള്ള മറുപടിയാണ് ബീഗം ആശ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പങ്കുവെയ്ക്കുന്നത്. ലക്ഷദ്വീപിനെ കുറിച്ചോർത്ത് ആകുലത പെടുന്ന പൃഥ്വി, തിരുവനന്തപുരത്ത് മഴക്കാലത്ത് വെള്ളം കയറുന്ന സമയത്ത് സ്വന്തം അമ്മ താമസിക്കുന്ന ഇടങ്ങൾ പോലും വെള്ളത്തിനകത്താകുന്നതിനെതിരെ എന്തുകൊണ്ട് പൃഥ്വി സംസാരിക്കുന്നില്ല എന്ന് ചോദിക്കുകയാണ് ആശ ഷെറിൻ.

Also Read:‘ഞാന്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്’; മോദിയ്ക്കും കേന്ദ്രത്തിനും കോവിഡിനെ മനസിലായിട്ടില്ലെന്ന് രാഹുല്‍

തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കോർപറേഷനെതിരെ എന്തുകൊണ്ടാണ് സംസാരിക്കാത്തത്?. ഇവിടുത്തെ പ്രശ്നങ്ങൾ കഴിഞ്ഞ് പോരേ ലക്ഷദ്വീപിലേക്ക് പോകുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണോ പൃഥ്വി ഇതിൽ ഇടപെട്ടത്? ലോകശ്രദ്ധ പിടിച്ചുപറ്റണമെങ്കിൽ സ്വിറ്റ്‌സർലെൻഡിലെ വിഷയത്തെ കുറിച്ച് സംസാരിക്കൂ, ലക്ഷദ്വീപിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ട് കാര്യമില്ല. നമ്മുടെ സർക്കാർ സ്കൂളുകളിൽ എവിടെയാണ് മത്സവ്യം ഇറച്ചിയും കൊടുക്കുന്നത്? നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അതൊന്നും വേണ്ടേ?’- ആശ ഷെറിൻ ചോദിക്കുന്നു.

ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി ആദ്യമെത്തിയ സെലിബ്രിറ്റി പൃഥ്വിരാജ് ആയിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾ വിചിത്രമായിരിക്കുന്നുവെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. സമാധാന ജീവിതം നയിക്കുന്ന ദ്വീപ് നിവാസികൾക്ക് മേൽ എന്തിനാണ് കടന്നുകയറ്റമെന്നും താരം ചോദിച്ചിരുന്നു.

https://fb.watch/5MwqN1ve6V/

shortlink

Related Articles

Post Your Comments

Related Articles


Back to top button