KeralaLatest NewsNews

കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് കോമരം തുള്ളുന്നത്’; ഹരീഷ് പേരടി

കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്ബോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്

തിരുവനന്തപുരം : ലൈംഗിക പീഡന പരാതികൾ നേരിടുന്ന തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്കുന്നതിനെതിരെ വിമർശനം ശക്തമായി ഉയരുകയാണ്. എന്നാൽ ഒഎന്‍വി പുരസ്കാരം വൈരമുത്തുവിന് തന്നെ നല്‍കണമെന്ന് പറയുകയാണ് നടന്‍ ഹരീഷ് പേരടി.

പുരസ്കാരം നല്‍കി കുറ്റാരോപിനെ ആദരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും വിമെന്‍ ഇന്‍സിനിമാ കളക്ടീവും റിമ കല്ലിംഗല്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരും രംഗത്തുവന്നിരുന്നു. കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ കോമരം തുള്ളുന്നതെന്നും ഇത്തരക്കാരുടെ സര്‍ട്ടിഫിക്കറ്റ് സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും നടന്‍ വിമർശിച്ചു
read also: ആകാശപ്പോരാട്ടത്തിന് ഇരട്ടിക്കരുത്ത്; സുവര്‍ണശരത്തിന്റെ ഭാഗമാകാന്‍ മൂന്ന് റഫേലുകള്‍ കൂടിയെത്തി
കുറിപ്പ് ചുവടെ:

“കാതല്‍ റോജാവേ എങ്കേ നിയെങ്കേ” എന്‍്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്ബോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്…അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്‍ഡ്യയില്‍ നിയമങ്ങളുണ്ട്…നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക…നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും…

പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്‍്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും…കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്…ഇതുപോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണ മുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്…

ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാല്‍ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും…ഒന്‍വി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം…ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം..

shortlink

Related Articles

Post Your Comments

Related Articles


Back to top button