COVID 19Latest NewsKeralaNattuvarthaNews

പാലക്കാട് ഭക്ഷണവും വെള്ളവുമില്ലാതെ എല്ലും തോലുമായി മുപ്പതിലധികം പോത്തുകൾ ; മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത

പാലക്കാട് ടൗണിൽ പോസ്റ്റ്‌ ഓഫീസിനു തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മുപ്പതിലധികം പോത്തുകൾ അനാഥരായി ഭക്ഷണവും വെള്ളവുമില്ലാതെ നരകയാതന അനുഭവിക്കുന്നത്. സ്ഥലത്തിന്റെ ഉടമ പോലും അറിയാതെയാണ് പോത്തുക്കളെ ഇവിടെ കെട്ടിയിരിക്കുന്നത്. ശബ്ദങ്ങൾ കേട്ട് ചെന്ന നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചതെങ്കിലും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

Also Read:പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് പരിഷ്‌കാരങ്ങൾക്ക് സ്റ്റേയില്ല: മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ഹൈക്കോടതി

ഭക്ഷണവും വെള്ളവുമില്ലാതെ നാട്ടുകാരുടെ കണ്ണിൽപ്പെടുമ്പോഴേക്കും രണ്ട് പോത്തുകൾ ചത്തിരുന്നു. മറ്റുള്ളവയെല്ലാം എല്ലും തോലുമായിട്ടായിരുന്നു കാണപ്പെട്ടത്. പ്രദേശത്തെ സാമൂഹ്യപ്രവർത്തകർ എല്ലാം ചേർന്ന് എത്തിച്ച പുല്ലും വെള്ളവുമാണ് ഇപ്പോൾ പോത്തുകൾക്ക് ആകെയുള്ള ഒരാശ്വാസം. സ്ഥലയുടമയായ കോഴിക്കോട് സ്വദേശിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൊല്ലം സ്വദേശിയുടേതാണ് പോത്തുകൾ എന്നാണ് നാട്ടുകാരുടെ പ്രഥമ അന്വേഷണത്തിൽ അറിയാനായത്. പോലീസ് നടപടികൾ പൂർത്തിയായാൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭിയ്ക്കൂ. എന്ത് തന്നെയായാലും മിണ്ടാപ്രാണികളോടുള്ള ഈ ക്രൂരത അസ്സഹനീയമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button