KeralaLatest NewsNews

സേവ് ചെല്ലാനം: ദുരിതക്കയത്തിൽ കൈത്താങ്ങായി ബി ജെ പി, സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എസ്. സുരേഷ്

കോവിഡ് ബാധിതയായി ആശുപത്രിയിലായ വാർഡ് മെംബറും ബിജെപി നേതാവുമായ വി.സുധർമ്മ ആശുപത്രി കിടക്കയിലായിരിക്കെ തന്നെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്.

കല്ലിയൂർ: കടൽക്ഷോഭവും കൊവിഡും മൂലം വലയുന്ന ചെല്ലാനത്തെ ജനങ്ങൾക്ക് കൈത്താങ്ങായി ബിജെപി. കല്ലിയൂർ പഞ്ചായത്ത് ,19ാം വാർഡിൽ വെള്ളായണിക്കായലിൽ നിന്ന് കയറിയ വെള്ളം ഇരുപതോളം വീട്ടിലെ നൂറോളം പേരെ ദുരിതത്തിലാക്കി. ഇവിടങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയതായി ബിജെപി നേതാവ് എസ് സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കോവിഡ് ബാധിതയായി ആശുപത്രിയിലായ വാർഡ് മെംബറും ബിജെപി നേതാവുമായ വി.സുധർമ്മ ആശുപത്രി കിടക്കയിലായിരിക്കെ തന്നെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വെള്ളപൊക്ക ദുരിതത്തിനിടയിൽ… #കല്ലിയൂർ_പഞ്ചായത്ത് ,19ാം വാർഡിൽ വെള്ളായണിക്കായലിൽ നിന്ന് കയറിയ വെള്ളം ഇരുപതോളം വീട്ടിലെ നൂറോളം പേരെ ദുരിതത്തിലാക്കി…. കോവിഡ് ബാധിതയായി ആശുപത്രിയിലായ വാർഡ് മെംബറും BJP നേതാവുമായ വി.സുധർമ്മ ആശുപത്രി കിടക്കയിലായിരിക്കെ തന്നെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു…
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ത്രീകളേയും കുട്ടികളേയും ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി…
19, 20 വാർഡുകളിലെ വെള്ളം കയറിയ വീടുകൾ ഞങ്ങൾ സന്ദർശിച്ചു…. OBC മോർച്ച ജില്ലാ പ്രസിഡന്റ് പൂങ്കുളം സതീഷ് . BJP വെള്ളായണി ഏര്യാ പ്രസിഡന്റും മെമ്പറുമായ സുമോദ്. ജനറൽ സെക്രട്ടറി ശ്യം , സിഗ്നൽ സ്റ്റേഷൻ മെമ്പർ എസ്. ബിജു തുടങ്ങിയവർ സമീപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button