Latest NewsNewsInternational

ഒളിത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 10 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ രണ്ട് വ്യത്യസ്ത മേഖലകളിലാണ് വ്യോമാക്രമണം നടന്നത്

കാബൂള്‍: താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം. അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 10 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. 6 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Also Read: നാളെ മുതൽ വാട്ട്‌സ്ആപ്പ് കോളുകൾ സർക്കാർ റെക്കോർഡ് ചെയ്യും; സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇത്

അഫ്ഗാനിസ്താനിലെ രണ്ട് വ്യത്യസ്ത മേഖലകളിലാണ് വ്യോമാക്രമണം നടന്നത്. ഫര്യബ് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന്‍ ഡിവിഷണല്‍ കമാന്‍ഡറും ഇയാളുടെ രണ്ട് സഹായികളും കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് അഫ്ഗാന്‍ സൈന്യം അറിയിച്ചു. ബാഗ്ദിഷി ഗ്രാമത്തിലെ താലിബാന്റെ ഒളിത്താവളത്തിന് നേരെയും വ്യോമാക്രമണം ഉണ്ടായി.

സയാദ് ജില്ലയിലുള്ള ഹഷ്ത ബാല ഗ്രാമത്തില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് താലിബാന്റെ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടത്. നാല് ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താലിബാന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ഹഷ്ത ബാലയില്‍ നടന്ന വ്യോമാക്രമണത്തെ കുറിച്ചോ ആള്‍ നാശത്തെക്കുറിച്ചോ താലിബാന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button