Latest NewsNewsCrime

അ​ട​ച്ചു​പൂ​ട്ടി​യ സ്കൂ​ളി​ല്‍​ 215 കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍; ഞെട്ടിക്കുന്ന വിവരങ്ങൾ

റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളു​ക​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന 4100 കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യാണ് ഇ​തു​വ​രെയുള്ള റിപ്പോർട്ടുകൾ

ഒ​ട്ടാ​വ: പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് അ​ട​ച്ചു​പൂ​ട്ടി​യ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​ല്‍​നി​ന്നും 215 കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തിയെന്ന് റിപ്പോർട്ട് . കാനഡയിലാണ് സംഭവം. 1978 ല്‍ ​അ​ട​ച്ചു​പൂ​ട്ടി​യ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ കം​ലൂ​പ്സ് ഇ​ന്ത്യ​ന്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളിലാണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങൾ .ക​ണ്ടെ​ത്തി​യ​ത്.

റ​ഡാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ല്‍ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് താ​മ​സി​ച്ചു പ​ഠി​ക്കാ​നാ​യി ആരംഭിച്ച സ്കൂ​ളാ​യി​രു​ന്നു ഇ​ത്. 1840 മു​ത​ല്‍ 1990ക​ള്‍ വ​രെ​യാ​യി​രു​ന്നു ഇ​ത്ത​രം സ്‌​കൂ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇത്തരം സ്‌​കൂ​ളു​ക​ള്‍ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ അ​വ​രു​ടെ കു​ടം​ബ​ങ്ങ​ളി​ല്‍ നി​ന്നും ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി പാ​ര്‍​പ്പി​ക്കു​ക​യും സാം​സ്‌​കാ​രി​ക വം​ശ​ഹ​ത്യ ന​ട​ത്തു​ന്നുണ്ടെന്ന തരത്തിലെ റിപ്പോർട്ടുകൾ 2015ല്‍ ​പു​റ​ത്തു​വ​ന്നിരുന്നു.

read also: ചെല്ലാനത്തെ ‘രക്ഷിക്കാൻ’ പറഞ്ഞ ഒമർ ലുലുവിന് തെറിവിളി, ലക്ഷദ്വീപിനെ ‘രക്ഷിക്കാൻ’ പറഞ്ഞപ്പോൾ കൈയ്യടി !

ടെ​ക്‌എം​പ​സ് ട്വേ ​ഷ്വാം​പെം​ക് ഗോ​ത്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് മ​രി​ച്ച കു​ട്ടി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍. “ന​മ്മു​ടെ രാ​ജ്യ ച​രി​ത്ര​ത്തി​ലെ ല​ജ്ജാ​ക​ര​മാ​യ അ​ധ്യാ​യ​ത്തി​ന്‍റെ വേ​ദ​നാ​ജ​ന​ക​മാ​യ ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്ന്’ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ പ​റ​ഞ്ഞു.

റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളു​ക​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന 4100 കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യാണ് ഇ​തു​വ​രെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശാ​രീ​രി​ക മ​ര്‍​ദ​ന​ങ്ങ​ള്‍​ക്കും ബ​ലാ​ത്സം​ഗ​ത്തി​നും കുട്ടികൾ സ്‌കൂളുകളിൽ വി​ധേ​യ​രാ​യി​രു​ന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button