Latest NewsInternational

ചൈനയുടെ കൊടും ചതി: ആ ഗുഹയില്‍ നടന്നതും പരീക്ഷണം; കോവിഡ്-19 ചൈനീസ് ലാബില്‍ ഉടലെടുത്ത കൃത്രിമ വൈറസ് തന്നെ

ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തു

ലണ്ടൻ: കോവിഡ്-19 ന് കാരണക്കാരനായ സാര്‍സ് കോവ്-2 എന്ന കൊറോണ വൈറസിനെ വുഹാനിലെ ലാബില്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന ഞെട്ടിക്കുന്ന പുതിയ പഠനറിപ്പോര്‍ട്ട്. ആദ്യം ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ചൈനയ്ക്ക് ഒരു വർഷം എടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

ഇതിന്റെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസര്‍ ആന്‍ഗസ് ഡല്ഗ്ലീഷും നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ഗെര്‍ സോറെന്‍സനും വെളിപ്പെടുത്തുന്നത്. എന്നാല്‍, ഈ തെളിവുകള്‍ പല ശാസ്ത്രജ്ഞരും ജേണലുകളും അവഗണിച്ചു എന്നും അവര്‍ പറയുന്നു.വുഹാനിലെ ലാബിലുണ്ടായിരുന്ന പല രേഖകളും പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടതും, ഇതിനെകുറിച്ച്‌ സംസാരിച്ച ശാസ്ത്രജ്ഞര്‍ അപ്രത്യക്ഷരായതും തെളിവുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നുവെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം വാക്സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ്-19 സാമ്ബിളുകള്‍ വിശദമായി പഠിക്കുന്നതിനിടെയാണ് ഇവര്‍ ചില ജനിതക സവിശേഷതകള്‍ കണ്ടെത്തിയത്. ഇത് ലാബുകളില്‍ മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്. അന്നുതന്നെ അവര്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയ്യാറായെങ്കിലും പ്രധാന ജേര്‍ണലുകളെല്ലാം തന്നെ അത് നിരസിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു.

read also: കോവിഡ് ചൈനയുടെ സൃഷ്ടി തന്നെ, ലോകം കാത്തിരുന്ന ആ ഞെട്ടിക്കുന്ന രഹസ്യം പുറത്ത് : വൈറസ് ലീക്കായത് രഹസ്യമാക്കി വെച്ചു

അവരെല്ലാം തന്നെ വവ്വാലില്‍ നിന്നും പുറത്തെത്തിയതാണ് ഈ വൈറസ് എന്ന സിദ്ധാന്തം പ്രചരിപ്പിക്കുകയായിരുന്നു. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഡഗ്ലീഷും സോറെന്‍സെനും പ്രസിദ്ധീകരിക്കുന്നത്. വിശ്വസനീയമായ ഒരു മുന്‍ഗാമി ഈ വൈറസിനില്ലെന്നാണ് ഇവര്‍ പറയുന്നത്. 22 പേജുള്ള പഠന റിപ്പോര്‍ട്ട് ഉടന്‍ ഒരു പ്രമുഖ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button