Latest NewsIndiaNews

വിദേശ കമ്പനികൾക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്തോളു, പക്ഷേ നിയമം അനുസരിക്കണം; കേന്ദ്ര ഐടി മന്ത്രി

ന്യൂഡല്‍ഹി : . വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല എന്നാൽ നിയമങ്ങള്‍ അനുസരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”വാട്‌സാപ്പ്, ലിങ്കിഡ്ഇന്‍, ഫേസ്ബുക്ക് സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇന്ത്യയിൽ 30 കോടിയോളം ഉപയോക്താക്കളുണ്ട്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു. ആളുകള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയും അതിലൂടെ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും വേണം. അതിനെ ഞങ്ങള്‍ മാനിക്കുന്നു. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ്സ്‌ നടത്തുന്നതിന് തടസ്സമില്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം. അത് ദുരുപയോഗം ചെയ്യുന്നതിലാണ് പ്രശ്‌നം. അങ്ങനെ സംഭവിക്കുമ്പോള്‍ പിന്നെ എന്താണ് ചെയ്യുക”- രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

Read Also  :  പുരാതന ശിവക്ഷേത്രം അനധികൃതമായി കയ്യേറി ബിരിയാണി വില്‍പ്പന

അത്തരത്തിലുള്ള ദുരുപയോഗങ്ങളെ പ്രതിരോധിക്കാന്‍ സാമൂഹിക മാധ്യമ കമ്പനികളോട് ഒരുപരാതി പരിഹാര ഉദ്യോഗസ്ഥനെ ഇന്ത്യയില്‍ നിയമിക്കാന്‍ പുതിയ ഐടി നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അക്രമം, കലാപം, ഭീകരത, ബലാത്സംഗം, ദേശീയ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ ഉറവിടം അറിയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെ സഹായിക്കേണ്ടത് ഈ സാമൂഹിക മാധ്യമ കമ്പനികളുടെ കടമയാണെന്നും സാധാരണ വാട്‌സാപ്പ് ഉപയോക്താക്കളെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button