Latest NewsNewsIndia

ഇടിമിന്നലില്‍ പനയ്ക്ക് തീപിടിച്ചു; ആഞ്ഞുവീശിയ കാറ്റില്‍ തീപ്പൊരി ചിതറുന്ന വീഡിയോ

ദര്‍ഭംഗയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

പാറ്റ്‌ന: വീശിയടിച്ച യാസ് ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡീഷയിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചുഴലിക്കാറ്റിന് പിന്നാലെ ബീഹാറിലും കനത്ത മഴ ലഭിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ അനുഭവപ്പെട്ട ഇടിമിന്നലില്‍ ബീഹാറില്‍ പന നിന്നുകത്തി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Also Read: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ചെയ്ത സഹായങ്ങള്‍ ഒരിക്കലും മറക്കില്ല, ഇപ്പോൾ ഇന്ത്യയ്‌ക്കൊപ്പമുണ്ട്; അമേരിക്ക

ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനിടെയാണ് പനയ്ക്ക് തീപിടിച്ചത്. ആഞ്ഞുവീശിയ കാറ്റില്‍ ആളിക്കത്തിയ പനയില്‍ നിന്നും തീപ്പൊരികള്‍ ചിതറുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ദര്‍ഭംഗയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ശക്തമായ കാറ്റിന്റെ ഗതിക്ക് അനുസരിച്ച് പന ആടിയുലയുന്നതും തീ ആളിക്കത്തുന്നതും വീഡിയോയില്‍ കാണാം. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മഴക്കെടുതിയില്‍ ബീഹാറിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏഴ് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button