KeralaLatest News

സര്‍ക്കാര്‍ വക കിറ്റ് വാങ്ങാന്‍ പോയ ആള്‍ക്ക് പോലീസിന്റെ വക പിഴ 250 രൂപ!!

വരുമാനമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോള്‍ ആണ് ഇത്തരം ജനകീയ പോലീസിന്റെ ഇത്തരത്തിലുള്ള പ്രവൃത്തികൾ.

ആലപ്പുഴ: സർക്കാർ വക കിറ്റിൽ ഉള്ള 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് പോലീസിന്റെ വക പിഴ 250 രൂപ. ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പോലീസിന്റെ വക പിച്ച ചട്ടിയില്‍ മണ്ണിടല്‍ നടന്നത്. നെഹ്റു ട്രോഫിവാര്‍ഡ് കിഴക്ക് തയ്യില്‍ കായല്‍ നിവാസി ബംഗ്ലാവ് പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രേം കുമാറിനെ ആണ് പോലീസ് വട്ടം കറക്കി പിഴിഞ്ഞ് കാശ് വാങ്ങിയത്.

read also: കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിൽ കഞ്ചാവ് വില്പന: മൂന്നുപേർ പിടിയിൽ

റേഷന്‍ കാര്‍ഡ് കാണിച്ചു, വാങ്ങിയസാധനങ്ങള്‍ കാണിച്ചു. അലിവുണ്ടായില്ല എന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. സര്‍ക്കാര്‍ വക കിറ്റ് വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. കിറ്റ് ഇല്ലാതിരുന്നതിനാല്‍ റേഷന്‍ അരിയും വാങ്ങി മടങ്ങി വരുവഴിയാണ് പിഴ. വരുമാനമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോള്‍ ആണ് ഇത്തരം ജനകീയ പോലീസിന്റെ ഇത്തരത്തിലുള്ള പ്രവൃത്തികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button