Latest NewsKeralaNews

കോവിഡിനിടയിലും ഒന്നാം ക്ലാസുകാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ വീട്ടിലും എത്തണം; കടുംപിടിത്തവുമായി സര്‍ക്കാർ

എ.ഇ.ഒ. ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ നേരിട്ട് കൈപ്പറ്റണം

തിരുവനന്തപുരം : കോവിഡിനിടയിലും ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന എല്ലാ കുട്ടികളുടെ വീടുകളിലും മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാന്‍ നിര്‍ദേശം. എ.ഇ.ഒ. ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ നേരിട്ട് കൈപ്പറ്റണം.

ഇന്ന് അതത് സ്‌കൂളുകളുടെ ചുമതലയുള്ള അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി അച്ചടിച്ച സന്ദേശം വാങ്ങുകയും നാളെ മുതല്‍ എല്ലാ കുട്ടികളുടെയും വീട്ടില്‍ എത്തിക്കാനുമാണ് നിര്‍ദേശം. അതേസമയം, പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് അച്ചടിച്ച സന്ദേശം കുട്ടികളുടെ വീട്ടില്‍ നേരിട്ട് എത്തിക്കുന്നതെന്ന ചോദ്യവും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.

Read Also : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു

കോവിഡ് മാനദണ്ഡങ്ങളും ലോക്ക് ടൗണും നിലനില്‍ക്കവേ നാലുലക്ഷത്തില്‍ അധികം കുട്ടികളുടെ വീടുകളിലേക്ക് സന്ദേശവുമായി പോകുമ്പോള്‍, അത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകാനുള്ള സാധ്യതയാണ് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നത്. പല അധ്യാപകരെയും കോവിഡ് ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങണമെന്ന ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button