Latest NewsNewsIndia

എക്‌സ്‌-റേയില്‍ കണ്ടത് ആഭരണങ്ങള്‍; ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ അനുസ്മരിപ്പിച്ച കള്ളന്‍ പിടിയില്‍

മോതിരങ്ങളും കമ്മലും ഉള്‍പ്പെടെ 30 സ്വര്‍ണാഭരണങ്ങളാണ് പുറത്തെടുത്തത്.

ബംഗളൂരു: മോഷണ മുതല്‍ വിഴുങ്ങിയ കള്ളനെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറന്നുകാണാന്‍ വഴിയില്ല. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന മലയാള സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കര്‍ണാടകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കലശലായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ആളുടെ വയറില്‍ ആഭരണങ്ങള്‍ ഉള്ളതായാണ് കണ്ടെത്തിയത്.

Also Read: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയില്‍ നിന്നാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഷിബു എന്നയാള്‍ വയറുവേദനയെ തുടര്‍ന്ന് സുള്ള്യയിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍, മോഷ്ടിച്ച വസ്തുക്കള്‍ താന്‍ വിഴുങ്ങിയെന്ന കാര്യം ഇയാള്‍ ഡോക്ടറോട് പോലും പറഞ്ഞില്ല. ഇതോടെ എക്‌സ്‌-റേ എടുക്കണമെന്നായി ഡോക്ടര്‍.

എക്‌സ്‌-റേ ലഭിച്ചപ്പോള്‍ ഇയാള്‍ ആഭരണങ്ങള്‍ വിഴുങ്ങിയതാണ് വയറു വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ നടത്തിയ ഓപ്പറേഷനില്‍ മോതിരങ്ങളും കമ്മലും ഉള്‍പ്പെടെ 30 സ്വര്‍ണാഭരണങ്ങളാണ് പുറത്തെടുത്തത്. ഇവയ്ക്ക് 35 ഗ്രാം തൂക്കം വരും. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും ഷിബുവിനെയും സഹായി തങ്കച്ചന്‍ എന്നയാളെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button