Latest NewsNewsInternational

ഇസ്ലാം മാപ്പ് വെബ്സൈറ്റിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകൾ

വിയന്ന : ഓസ്ട്രിയ സർക്കാർ തയ്യാറാക്കിയ ഇസ്ലാം മാപ്പ് എന്ന വെബ്സൈറ്റിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകൾ. വെബ്സൈറ്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുമെന്ന് തീവ്ര ഇസ്ലാമിക സംഘടനകൾ അറിയിച്ചു.

Read Also : കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 95 ശതമാനത്തിന്റെ കുറവ് ; കണക്കുകൾ പുറത്ത് വിട്ട് യോഗി സർക്കാർ 

രാജ്യത്തെ എല്ലാ മസ്ജിദുകളുടെയും, ഇസ്ലാമിക സംഘടനകളുടെയും വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ആഭ്യന്തരമന്ത്രി സൂസന്നെ റാബ് ആണ് വെബ്സൈറ്റ് ആരംഭിച്ചത്. പേര്, സ്ഥലം, മേൽവിലാസം എന്നിവ ഉൾക്കൊള്ളിച്ചാണ് വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത്. 620 മസ്ജിദുകളാണ് രാജ്യത്ത് ഉള്ളത്. ഇസ്ലാമിക സംഘടനകളുടെ വിദേശ ബന്ധം സംബന്ധിച്ച വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്.

രാഷ്ട്രീയ ലക്ഷ്യമാണ് ഇസ്ലാം മാപ്പ് രൂപീകരിച്ചതിന് പിന്നിൽ യുവാക്കളുടെ സംഘടനയായ മുസ്ലീം യൂത്ത് ഓസ്ട്രിയ ആരോപിച്ചു. ഓസ്ട്രിയയിൽ താമസിക്കുന്ന മുസ്ലീം വിഭാഗത്തെ ചൂഷണം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് സർക്കാർ നടപടിയെന്ന് ഇസ്ലാമിക് റിലീജിയസ് കമ്യൂണിറ്റി ഇൻ ഓസ്ട്രിയ (ഐജിജിഒഇ) അഭിപ്രായപ്പെട്ടു. പുതിയ നടപടി മുസ്ലീം വിഭാഗത്തെ അപകടപ്പെടുത്തും. മുസ്ലീങ്ങളെ രാജ്യത്തിന് ഭീഷണി ഉയർത്തുന്നവരായി ചിത്രീകരിക്കാനുള്ള നീക്കം കൂടിയാണ് ഇതെന്നും സംഘടന അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button