COVID 19Latest NewsNewsIndia

ഇപ്പോഴെങ്കിലും രാഹുലിന്‌ അമേത്തിയിലെ ജനങ്ങളെ ഓർമ്മ വന്നല്ലോ ഭാഗ്യം; 10,000 കോവിഡ് കിറ്റുകൾ അനുവദിച്ച് രാഹുൽ ഗാന്ധി

ഇത്രമാത്രം ചെറിയ ഇടപെടലുകൾ കൊണ്ടാണോ ഒരു ജനപ്രതിനിധി അടയാളപ്പെടേണ്ടത്

ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സാഹചര്യത്തിൽ രാജ്യത്ത് വലിയ തോതിലുള്ള മെഡിക്കൽ ആവശ്യങ്ങൾ ഉടലെടുത്തിരുന്നു. ഓക്സിജനും വാക്‌സിനുമൊക്കെ തീർന്ന് തുടങ്ങിയപ്പോഴും ഇന്ത്യയെ സഹായിച്ചത് വിദേശ രാജ്യങ്ങളും മറ്റുമായിരുന്നു. ഇപ്പോൾ രാജ്യം പ്രതിരോധത്തിന് വേണ്ടി എല്ലാം സജ്ജീകരണങ്ങളുമൊരുക്കി സ്വയം പര്യാപ്തമായപ്പോൾ അമേത്തിയിലെ കോവിഡ് രോഗികള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പതിനായിരം ഹോം ഇന്‍സുലേഷന്‍, മെഡിക്കല്‍ കിറ്റുകള്‍ അയച്ചിരിക്കുന്നു. കഴിഞ്ഞ ലോക് സഭ തെരഞ്ഞടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലമാണ് അമേത്തി.

Also Read:കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് പ്രവചനം; മുന്നോരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും

പാര്‍ട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയില്‍ 10,000 മെഡിക്കല്‍ കിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവര്‍ക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാല്‍ പറഞ്ഞു. എന്നാൽ രാഹുലിന്റെ വൈകിയുള്ള ഈ പ്രതികരണവും സഹായവും അമേത്തിയിലെ ജനങ്ങളെ സന്തുഷ്ടരാക്കുന്നില്ല.

അമേതിയില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി.യായ രാഹുല്‍ ഗാന്ധി നേരത്തെ 20 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 20 ഓക്സിജന്‍ സിലിണ്ടറുകളും അമേതിയിലേക്ക് അയച്ചിരുന്നു. ഇത്രമാത്രം ചെറിയ ഇടപെടലുകൾ കൊണ്ടാണോ ഒരു ജനപ്രതിനിധി അടയാളപ്പെടേണ്ടത് എന്ന വിമർശനമാണ് ശക്തമായി ഉയർന്നു കേൾക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button