KeralaLatest NewsNews

മുന്നണി പോരാളികളായ ആംബുലൻസ് ഡ്രൈവർമാർക്ക് പിപിഇ കിറ്റുകൾ നൽകി; മോദി സർക്കാരിൻ്റെ രണ്ടാം വാർഷിക നിറവിൽ ബിജെപി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം വേണ്ടെന്ന് അണികളോട് ബിജെപി അറിയിച്ചിരുന്നു.

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി ബി.ജെ.പി കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവ്വഹിച്ചു. കൊവിഡ് മുന്നണി പോരാളികളായ ആംബുലൻസ് ഡ്രൈവർമാർക്ക് സുരക്ഷക്കുള്ള പി.പി. ഇ കിറ്റുകൾ മന്ത്രി വിതരണം ചെയ്തു.

Read Also: പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ

അതേസമയം വാർഷികവുമായി ബന്ധപ്പെട്ട് വീടുകളിൽ സാനിറ്റെസേഷൻ നടത്തി ബിജെപി വക്താവ് എസ് സുരേഷ്. നേമം ആശുപത്രിക്ക് സമീപത്തെ ശാന്തിവിളയിലെ വീടുകളിലാണ് അദ്ദേഹം സാനിറ്റെസേഷൻ നടത്തിയത്. സേവനമാണ് സംഘടനയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇതോടൊപ്പം, വീടുകൾ സാനിറ്റൈസേഷൻ നടത്തുന്നതിന്റെ വീഡിയോയും സുരേഷ് പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം വേണ്ടെന്ന് അണികളോട് ബിജെപി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button