Latest NewsNewsInternational

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനായി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനായി. കാമുകിയായ ക്യാരി സിമണ്ട്സിനെയാണ് ബോറിസ് ജോൺസൺ വിവാഹം ചെയ്തത്. ശനിയാഴ്ച വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ രഹസ്യമായാണ് വിവാഹച്ചടങ്ങുകൾ നടന്നതെന്നാണ് വിവരം.

Read Also: ‘ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങൾ റദ്ദ് ചെയ്യുക’; പ്രതിഷേധം ഉയർന്നുവരണമെന്ന് മുഹമ്മദ് റിയാസ്

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന അംഗങ്ങൾക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. അവസാന നിമിഷമാണ് അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും അന്താരാഷട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്.

2019-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഡൗണിങ് സ്ട്രീറ്റിൽ താമസിച്ച് വരികയായിരുന്നു ബോറിസ് ജോൺസണും കാമുകി ക്യാരി സിമണ്ടസും. ങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞതായും കഴിഞ്ഞ വർഷം ഇരുവരും പ്രഖ്യാപിച്ചിരുന്നു.

Read Also: കിലോക്കണക്കിന് സ്വർണ്ണാഭരണങ്ങളും കോടിക്കണക്കിന് രൂപയും; ക്ലർക്കിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ഇവയെല്ലാം

shortlink

Related Articles

Post Your Comments


Back to top button