COVID 19Latest NewsNewsIndia

കോവിഡ് വാക്സിന്‍ എടുക്കാത്തവർക്ക് ശമ്പളം ഇല്ല ; വിവാദ ഉത്തരവ് പുറത്ത്

ഭോപ്പാല്‍ : കോവിഡ് വാക്സിന്‍ എടുത്തില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച്‌ മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷൻ. ഇത് മൂലം മുപ്പത് ശതമാനത്തോളം ജീവക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല.

Read Also : കോവിഡ് വാക്സിനേഷൻ : ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

കുത്തിവെപ്പ് എടുക്കേണ്ടത് സ്വന്തം താല്‍പര്യ പ്രകാരമാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവ്. രണ്ടാംഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പറേഷന്‍ ജീവനക്കാരെ മുന്‍നിര പോരാളികളായി ഉള്‍പ്പെടുത്തുകയും വാക്സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പ്രതികൂല സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ കുടുംബങ്ങള്‍ സുരക്ഷിതമായിരിക്കാനും വേണ്ടിയായിരുന്നു ഇത്- ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ ക്ഷിതിജ് സിംഘാള്‍ പറഞ്ഞു. അവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ടു തന്നെ അവര്‍ രോഗം പടരാനുള്ള മാധ്യമമായി മാറാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button