Latest NewsNewsIndia

ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ഫട്‌നാവിസ്; ശിവസേനയ്ക്ക് ചങ്കിടിപ്പേറുന്നു

മുംബൈയിലെ വസതിയിലെത്തിയാണ് ഫട്‌നാവിസ് ശരദ് പവാറിനെ കണ്ടത്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ ഞെട്ടിച്ച് ബിജെപി. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് കൂടിക്കാഴ്ച നടത്തി. മുംബൈയിലെ വസതിയിലെത്തിയാണ് ഫട്‌നാവിസ് ശരദ് പവാറിനെ കണ്ടത്.

Also Read: മമ്മൂട്ടി വിമർശനാതീതനല്ല, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയിൽ ഉണ്ട്; പ്രതികരിച്ചേ മതിയാകൂ എന്ന വാശി എന്തിന്?

ശരദ് പവാറുമായി സംസാരിക്കുന്നതിന്റെ ചിത്രം ഫട്‌നാവിസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. എന്നാല്‍, പവാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാനാണ് പ്രതിപക്ഷ നേതാവ് എത്തിയതെന്ന് ഫട്‌നാവിസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അടുത്തിടെ പവാര്‍ ബ്രീച്ച് ക്യാന്‍ഡി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ് തന്നെ ഫട്‌നാവിസ് ശിവസേന നേതൃത്വം നല്‍കുന്ന സഖ്യ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബിജെപി നിരന്തരം വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി മന്ത്രിയായ ജയന്ത് പാട്ടീലും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തതോടെയാണ് ഫട്‌നാവിസ്-പവാര്‍ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button