KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ ‘അമ്മ’ പൃഥ്‌വിരാജിനെ പിന്തുണച്ചില്ല’ വിമര്‍ശനക്കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍

അനുകൂലിക്കുന്നവർക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവർക്ക് പൃഥ്വി ഇരയുമാണ്.

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് സൈബർ ആക്രമണം ഏറ്റുവാങ്ങിയ പൃഥ്വിരാജിനെ പിന്തുണച്ച് താര സംഘടനയായ ”അമ്മ’ പ്രസ്താവനയോ ഐക്യദാർഢ്യമോ പുറപ്പെടുവിച്ചില്ലെന്ന ചലച്ചിത്രാസ്വാദകന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മല്ലികാ സുകുമാരൻ. തങ്ങളുടെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ ഈ തരത്തിൽ വ്യക്തിഹത്യ നടത്തിയിട്ടും ഒരു പ്രസ്താവനയോ ഐക്യദാർഢ്യമോ ‘അമ്മ’ എന്ന സംഘടന പുറപ്പെടുവിച്ചില്ലെന്നത് തികച്ചും വിസ്മയകരമായി പ്രേക്ഷകർക്ക് തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കുറിപ്പിൽ പറയുന്നു.

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് തന്റെ പ്രസ്താവനയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ലെന്നും, തദ്ദേശവാസികളിൽ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച് അവരിൽ നിന്നുമറിഞ്ഞപ്പോൾ രാഷ്ട്രീയവൽക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പോസ്റ്റ് എഴുതിയിട്ടിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീർച്ചയായും പൃഥ്വിയ്ക്ക് തൻറെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമർശനം ഉന്നയിക്കുന്നവർക്ക് കാണാൻ കഴിയാതെ പോയെന്നും കുറിപ്പിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി വിജയൻ

നടൻ പൃഥ്വിരാജ് ആണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച? രാജു ചെയ്യുന്ന പടങ്ങൾ രാജു പറയുന്ന വാക്കുകൾ എന്നിവ ചർച്ച പൊതു ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഓർക്കുക അയാൾ മലയാള സിനിമയിൽ മറ്റേതൊരു താരത്തെക്കാളും ഉയരെ മഹാമേരു പോലെ വളരുകയാണ്. ഇതേ അവസ്ഥയിൽ മോഹൻലാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൊതുവെ സോഷ്യൽ മീഡിയകളിലെ ചർച്ചകളിൽ എൺപതു ശതമാനവും ചുമ്മാ കറങ്ങുന്നതിനിടയിലെ കറക്കി കുത്താവും. എന്നാൽ ചിലത് വളരെ ആസൂത്രിതമായ ഒളിയമ്പുകളുമാവാം.

മലയാള സിനിമയിൽ പൃഥ്വിയുടെ തുടക്കക്കാലം മുതൽ ശ്രദ്ധിക്കുന്നവർക്കറിയാം ഒരു നടനെന്നതിലുപരി വ്യക്തിയെന്ന നിലയ്ക്ക് പൃഥ്വിയുടെ വാക്കുകളിലെ നിശ്ചയദാർഢ്യവും പരിപ്രേക്ഷ്യ കാഴ്ച്ചപാടുകളും.വിദ്യാഭ്യാസവും വായനയും മാത്രമല്ല കൃത്യമായ പാരൻറിംഗും പൃഥ്വിയിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.ആരെയും കൂസാത്ത പ്രകൃതവും വ്യക്തമായ രീതിയിൽ മുഖത്തു നോക്കി സംസാരിക്കാനുള്ള പാടവവും അച്ഛൻ സുകുമാരനിൽ നിന്ന് പാരമ്പര്യമായി കിട്ടിയതാവണം. എന്നാൽ സ്പഷ്ട്ടമായ വാക്കുകൾ കൃത്യമായി ഉപയോഗിക്കുന്ന പൃഥ്വിയുടെ രീതി അമ്മ മല്ലികാസുകുമാരനിൽ നിന്നു തന്നെയാണ് കിട്ടിയത്.

ലക്ഷദ്വീപ് ഡയറീഫാമിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സിപിഎം സ്റ്റേറ്റ് സെക്രട്ടറി; രാജിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ്

ഇപ്പോൾ പൃഥ്വി വിമർശകരുടെ ഇടയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യം ഒരു പ്രസ്താവനയാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ല. ഒരു സമൂഹത്തിലെ തദ്ദേശവാസികളിൽ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച് അവരിൽ നിന്നുമറിഞ്ഞപ്പോൾ സൗഹൃദമുഖങ്ങളുടെ വേദനയിൽ രാഷ്ട്രീയവൽക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പൊസ്റ്റ് എഴുതിയിട്ടിരിക്കുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീർച്ചയായും പൃഥ്വിയ്ക്ക് തൻറെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമർശനം ഉന്നയിക്കുന്നവർക്ക് കാണാൻ കഴിയാതെ പോയി? ഇന്ന് പൃഥ്വിയെ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും പൃഥ്വിരാജ് എന്ന നടനോട് ആത്മാർത്ഥത പുലർത്തുന്ന എത്രപേരുണ്ടാവുമെന്ന് സോഷ്യൽ മീഡിയകളിലെ കമൻറ്സുകളിൽ നിന്ന് നമുക്ക് ഒരിക്കലും തിരിച്ചറിയാനാവില്ല. അനുകൂലിക്കുന്നവർക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവർക്ക് പൃഥ്വി ഇരയുമാണ്.

രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര; മെയ് മാസം മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്

മലയാള സിനിമയിൽ പൃഥ്വിയെപ്പോലെ ജനപ്രിയരായ ഒത്തിരി യുവനായകരുണ്ട്. അവരെയൊന്നും ഒരിക്കലും സ്പർശിക്കാതെ പൃഥ്വിയെ മാത്രം തിരഞ്ഞു പിടിച്ച് മാധ്യമങ്ങൾക്കു മുമ്പിൽ വിചാരണയ്ക്കായി തൊടുത്തു വിടുന്ന ചിലരിലേയ്ക്കും അതേസമയം മറ്റൊരു രീതിയിൽ സംശയത്തിൻറെ മുന നീളുന്നുണ്ട്.അടുത്ത സൂപ്പർതാരപദവിയ്ക്ക് എന്തുകൊണ്ടും അർഹനായ പൃഥ്വിയെ വിവാദച്ചൂളയിലേയ്ക്ക് നയിക്കുന്നതിൽ പ്രത്യേകം അജണ്ട വല്ലതുമുണ്ടോ? കേട്ട പാതി കേൾക്കാത്ത പാതി മുഖമില്ലാത്ത സോഷ്യൽ മീഡിയകളിലെ ഫേക്ക് ഐഡിയുടെ നിലവാരത്തിൽ മലയാളത്തിലെ ഒരു ദൃശ്യമാധ്യമം അദ്ദേഹത്തിൻറെ രക്ഷിതാക്കളെ വരെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടത് ഈ രംഗത്തെ മറ്റൊരു സാംസ്ക്കാരിക അപചയമായേ കാണാൻ കഴിയൂ. തങ്ങളുടെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ ഈ തരത്തിൽ വ്യക്തിഹത്യ നടത്തിയിട്ടും ഒരു പ്രസ്താവനയോ ഐക്യദാർഢ്യമോ #അമ്മ എന്ന സംഘടന പുറപ്പെടുവിച്ചില്ലെന്നതും തികച്ചും വിസ്മയകരമായി പ്രേക്ഷക സമൂഹത്തിന് തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല!

പൃഥ്വിയുടെ പിതാവായ നടൻ സുകുമാരനും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിൻറെ പേരിൽ ഇത്തരം ഒറ്റപ്പെടലുകൾ സ്വന്തം സംഘടനയിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നടൻ സുരേഷ്ഗോപിയ്ക്കും സമാനമായ അനുഭവം സ്വന്തം സിനിമാ സംഘടനയിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈയൊരു സാഹചര്യത്തിൽ പൃഥ്വിരാജിനൊപ്പം നിൽക്കാൻ അദ്ദേഹം തയ്യാറായി. ഇതുപോലൊരു ചങ്കൂറ്റം നമ്മൾ പ്രതീക്ഷിക്കുന്ന പലരിൽ നിന്നും ,അമ്മ,മാക്ട്ട ഫെഫ്ക എന്നീസംഘടനകളിൽ നിന്നോ പൃഥ്വിയ്ക്കൊപ്പം മലയാള സിനിമയിൽ നിൽക്കുന്ന പ്രശസ്ത യുവനായകനിരയിൽ നിന്നോ ഉണ്ടായില്ലയെന്നതും അതിശയലും ഖേദകരവുമായി തോന്നുന്നു!
പൃഥ്വിയുടെ വാഹനത്തിൻറെ പേരും പറഞ്ഞ് അദ്ദേഹത്തിൻറെ അമ്മയെ ട്രോളിയ പലരും ഇന്ന് പൃഥ്വിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ കൂട്ടത്തിൽ ഉണ്ട്.

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം; റിഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

എല്ലാവർക്കും തങ്ങൾക്ക് അനുകൂലമായത് ലഭിക്കുമ്പോൾ അയാൾ മഹാനാവുകയാണ്..അല്ലാത്തപ്പോൾ അയാൾ അടിമകളും. നടി പാർവ്വതി തിരുവോത്ത് ഈ രണ്ട് വേർഷനുകളും ശരിക്കും ഇവിടെ നിന്ന് മനസ്സിലാക്കിയിട്ടുള്ള മറ്റൊരു താരമാണ്. സിനിമാനടനെന്ത് രാഷ്ട്രീയം ? എന്നു പറഞ്ഞ കാലഘട്ടത്തിൽ നിന്നും അവർക്കും നിലപാടുകൾ ഉണ്ട് എന്ന് പറയുന്ന കാലഘട്ടത്തിലേയ്ക്ക് നാം എത്തിയപ്പോൾ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് അവർക്ക് കൃത്യമായ ഒരു സ്പേസ് കൊടുക്കുക എന്നതാണ് നാം ചെയ്യേണ്ടത്. കലാകാരൻമാരുടെ രാഷ്ട്രീയം എന്തു തന്നെയായാലും അവനവനുള്ള ഒരു വ്യക്തിബോധം നമ്മളെപ്പോലെ അവരോരുത്തർക്കും ഉണ്ടെന്നത് നാം മറക്കരുത്.

shortlink

Related Articles

Post Your Comments


Back to top button