COVID 19Latest NewsIndiaNews

ഹോട്ടൽ മുറിയിൽ വാക്സിൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ വിലക്ക്

ന്യൂഡൽഹി : ഹോട്ടൽ മുറിയിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിനു വിലക്കുമായി കേന്ദ്രസർക്കാർ. ഈ നീക്കം അനുവദനീയമല്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

Read Also : കോ​വി​ഡി​നെ നേ​രി​ടാ​നാ​വശ്യം ശ​രി​യാ​യ ല​ക്ഷ്യ​വും ഉറച്ച തീരുമാനവും : കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി  

കേന്ദ്ര നിര്‍ദേശമനുസരിച്ച്‌, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കുത്തിവയ്പു കേന്ദ്രങ്ങള്‍, ജോലിസ്ഥലം, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി വീടിനടുത്തു സജ്ജമാക്കുന്ന കേന്ദ്രം, താല്‍ക്കാലിക അടിസ്ഥാനത്തില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ക്കുള്ളിലെ ഓഫിസുകള്‍, സാമൂഹിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ഭവനുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കുത്തിവയ്പ് ആകാം. ഇതല്ലാത്ത ഇടങ്ങളില്‍ കുത്തിവയ്പു പാടില്ലെന്നാണു കേന്ദ്ര നിര്‍ദ്ദേശം.

ഇതിനെത്തുടർന്ന് ഹൈദരാബാദിലെ പ്രമുഖ ഹോട്ടല്‍ പ്രഖ്യാപിച്ചിരുന്ന 2999 രൂപയുടെ വാക്‌സീന്‍ പാക്കേജ് പിന്‍വലിച്ചു. സ്വകാര്യ ആശുപത്രിയിലോ സര്‍ക്കാര്‍ ആശുപത്രിയിലോ എടുക്കേണ്ട വാക്‌സീന്‍ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു നല്‍കുന്ന പാക്കേജാണിത്. കുത്തിവയ്പിനൊപ്പം പ്രഭാതഭക്ഷണവും രാത്രിഭക്ഷണവും ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവുമാണു പാക്കേജില്‍ ഉണ്ടായിരുന്നത്. വാക്‌സീനു വേണ്ടിയുള്ള അപ്പോയ്ന്റ്‌മെന്റ് പോലും കിട്ടാതെ നൂറുകണക്കിനാളുകള്‍ പരക്കം പായുന്നതിനിടെയാണു ഹൈദരാബാദിലെ ഹോട്ടല്‍ വാക്‌സീന്‍ പാക്കേജ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചതിന് പിന്നാലെ സംഭവം വിവാദമാകുക ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button