COVID 19KeralaLatest NewsNews

കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം; കോട്ടയം ജില്ലയില്‍ 577 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 3769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.30 ശതമാനമാണ്.

ജില്ലയിൽ കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 244 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1635 പേര്‍ രോഗമുക്തരായിരിക്കുന്നു. 8294 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 180369 പേര്‍ കൊവിഡ് ബാധിതരായി. 171050 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39790 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-104
മുണ്ടക്കയം-34
കാഞ്ഞിരപ്പള്ളി-32
അതിരമ്പുഴ-26
കോരുത്തോട്-21
തലയാഴം-20
എരുമേലി-18
ഈരാറ്റുപേട്ട-16
അയ്മനം, കുറിച്ചി-15
പാറത്തോട്-14
പനച്ചിക്കാട്, വാഴപ്പള്ളി-13
ഏറ്റുമാനൂര്‍-11
പുതുപ്പള്ളി, ചങ്ങനാശേരി-10
വൈക്കം, പായിപ്പാട്, മാടപ്പള്ളി-9
കരൂര്‍, വാകത്താനം, കൂട്ടിക്കല്‍-8
തിടനാട്, വിജയപുരം, ടി.വി.പുരം-7
ഉദയനാപുരം, അയര്‍ക്കുന്നം-6
ഭരണങ്ങാനം, മീനച്ചില്‍, എലിക്കുളം, വാഴൂര്‍, വെച്ചൂര്‍-5
മണിമല, തൃക്കൊടിത്താനം, കടപ്ലാമറ്റം, പാമ്പാടി, ചെമ്പ്, ആര്‍പ്പൂക്കര-4
പള്ളിക്കത്തോട്, ചിറക്കടവ്, മറവന്തുരുത്ത്, കറുകച്ചാല്‍, കൂരോപ്പട, മേലുകാവ്, നീണ്ടൂര്‍, കുറവിലങ്ങാട്, കങ്ങഴ, മണര്‍കാട്, പാലാ, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി,മുത്തോലി-3
കിടങ്ങൂര്‍, തീക്കോയി, നെടുംകുന്നം, തലയോലപ്പറമ്പ്, രാമപുരം, കല്ലറ, കാണക്കാരി, കടുത്തുരുത്തി-2
തലപ്പലം, തിരുവാര്‍പ്പ്, ഞീഴൂര്‍, മീനടം, വെള്ളാവൂര്‍, തലനാട്, കുമരകം, മുളക്കുളം-1

shortlink

Related Articles

Post Your Comments

Related Articles


Back to top button