Latest NewsIndia

ഇക്കയ്‌ക്കൊപ്പം പോകുന്നു എന്ന് കത്തെഴുതി വെച്ചിട്ടു പോയ അഞ്ജലിയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും നാടകീയമായി

തക്ക സമയത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കേസിന്റെ പുരോഗതിക്ക് സഹായകമായി.

കാഞ്ഞങ്ങാട്: വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച്ച്‌ നാടുവിട്ട പെണ്‍കുട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. ഇക്കക്കൊപ്പം പോകുന്നു എന്ന് കത്തെഴുതി വെച്ചിട്ടാണ് ഏപ്രില്‍ 19 ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും അഞ്ജലിയെന്ന പെണ്‍കുട്ടി നാടുവിട്ടത്. ഇതിനെ തുടർന്ന് ലൗ ജിഹാദാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

ഇതിന്റെ കാരണം ഒരു ലൗ ജിഹാദിന് വേണ്ട ചില സൂചനകള്‍ പത്ത് പേജുള്ള കത്തിലൂടെ അഞ്ജലി നല്‍കിയിരുന്നു എന്നതാണ്.  എന്നാൽ ഏകദേശം ഒന്നര മാസത്തിനു ശേഷം പോലീസ് വളരെയേറെ പരിശ്രമിച്ചു പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തി.  തെലങ്കാനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായ രംഗാറെഡ്ഢി ജില്ലയിലെ മണികൊണ്ട എന്ന സ്ഥലത്തു നിന്നാണ് അഞ്ജലിയെ ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയത്. . വിവാഹത്തിനായി കരുതിയ പത്ത് പവന്‍ ആഭരണങ്ങളുമായാണ് അഞ്ജലി മുങ്ങിയത്.

തെലങ്കാനയിലെ മലയാളി സമാജത്തിലെ ചിലരാണ് പൊലീസ് തെലങ്കാനയില്‍ വഴിയോരങ്ങളില്‍ പതിപ്പിച്ച ലുക്കൗട്ട് നോട്ടീസിലെ പെണ്‍കുട്ടി ഹുദയിലെ ലോഡ്ജില്‍ താമസിക്കുന്നതായി കണ്ടെത്തിയതെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതോടെ അഞ്ജലിയുടെ തിരോധാനത്തിന് ഉത്തരമാവുകയായിരുന്നു. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന് ഇത് അഭിമാനനേട്ടവുമായി. തക്ക സമയത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കേസിന്റെ പുരോഗതിക്ക് സഹായകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button