KeralaLatest NewsNews

പൗരത്വ ബില്ലിനും കര്‍ഷക സമരത്തിനും ഗുഡ്‌ബൈ, എല്ലാം പരാജയം : ഇനി ലക്ഷ്യം ലക്ഷദ്വീപ് ; പ്രതിഷേധവുമായി ഇടത് നേതാക്കള്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധത വിശേഷിപ്പിച്ച് ഇടത് എം.പിമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചേറ്റെടുത്ത പൗരത്വബില്ലിനെതിരെയുള്ള സമരവും കര്‍ഷ സമരവും വന്‍ പരാജമായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ഒരു വിഷയവും കിട്ടാതിരിക്കുമ്പോഴായിരുന്നു ലക്ഷദ്വീപ് എന്ന കച്ചിത്തുരുമ്പ് . ഇപ്പോള്‍ ലക്ഷദ്വീപ് വിഷയം ഏറ്റെടുത്തിരിക്കുകയാണ് ഇടത് എം.പിമാര്‍. ലക്ഷദ്വീപിലെ ജനാധിപത്യം അട്ടിമറിക്കുന്നതിനും കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് പരവതാനി വിരിക്കുന്നതിനുമെതിരായ ചെറുത്തുനില്‍പുകള്‍ വിട്ടുവീഴ്ചകളില്ലാതെ തുടരുമെന്നാണ് സിപിഎം എം.പി വി ശിവദാസന്‍ അറിയിട്ടിരിക്കുന്നത്. തൊഴിലും വരുമാനവും നിഷേധിച്ച് ലക്ഷദ്വീപ് ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധത തുറന്നു കാട്ടപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Read Also : ശബരിമലയില്‍ ഇത്തവണയും ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്, ഈഴവരും ദളിതരും പുറത്ത് : അമല്‍ സി. രാജന്റെ കുറിപ്പ്

‘പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്റിനെ മുന്നില്‍ നിര്‍ത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. അധിനിവേശത്തിന്റെ യുക്തികള്‍ കൊണ്ട് ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിന്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം.

ലക്ഷദ്വീപിലെ ജനപ്രതിനിധികളില്‍ നിന്നും കവര്‍ന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച് നല്‍കണം. സര്‍വീസില്‍ നിന്നും പിരിച്ച് വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം. ഏകാധിപതിയായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിന്റെ സാംസ്‌കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത് ‘ ശിവദാസന്‍ എം.പി പറഞ്ഞു

ജനാധിപത്യത്തിനൊപ്പം നിന്നുകൊണ്ട് ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാര്‍ ചൊവ്വാഴ്ച രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button