News

കോവിഡ് രണ്ടാം തരംഗം; പോരാട്ടത്തിനിടെ രാജ്യത്ത് ജീവൻ നഷ്ടമായ ഡോക്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് ഐ.എം.എ

രാജ്യത്ത് ഇതുവരെ 3.31 ലക്ഷം പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ട്ടപ്പെട്ടതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 107 -പേരാണ് ഇവിടെ മരണപ്പെട്ടത്. ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ബിഹാറിലാണ്. 96 ഡോക്ടര്‍മാര്‍ രണ്ടാം തരംഗത്തില്‍ ബിഹാറില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 67, കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാരാണ് മരിച്ചത്. ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലു​മാ​യി രാ​ജ്യ​ത്ത് ഇ​തു​വ​രെ മ​രി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം 1,300 ആ​യ​താ​യും ഐ​എം​എ അ​റി​യി​ച്ചു.

അതേസമയം, രാജ്യത്ത് മാര്‍ച്ച്‌ മുതൽ 53 ശതമാനം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയില്‍ അത് 37 ശതമാനമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

Read Also : ഗാന്ധിപ്രതിമയുടെ മുന്നിൽ നിന്ന് ഐഷ സുൽത്താന, കേരളത്തിലെ ഫോട്ടോയെന്ന് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

രാജ്യത്ത് ഇതുവരെ 3.31 ലക്ഷം പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. 2.81 കോടി ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 1.70 കോടി കോവിഡ് കേസുകളും,1.74 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മാര്‍ച്ച്‌ ഒന്നിന് ശേഷമാണ്. മെയ് ഒന്നിന് ശേഷം 94.12 കോവിഡ് കേസുകളും 1.23 ലക്ഷം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.എന്നാൽ, മെയ് പകുതിയോടെ രാജ്യത്തെ കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയിരുന്നു. മെയ് 17 മുതല്‍ രാജ്യത്ത് പ്രതിദിന കേസുകളില്‍ മൂന്ന് ലക്ഷത്തില്‍ താഴെയാണ്. മെയ് 28 മുതല്‍ പ്രതിദിന കേസുകള്‍ രണ്ടു ലക്ഷത്തില്‍ താഴെയായി കുറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button