KeralaNattuvarthaLatest NewsNews

അഞ്ചു വർഷംകൊണ്ട് ആകെയും വർഷംതോറും എത്രയും വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് അ​റു​പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് അ​ഞ്ച് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി നൽകുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ടു​ത്ത ഒരു വ​ർ​ഷത്തിനകം ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ നി​ർ​മി​ച്ചു ​ന​ൽ​കു​മെ​ന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാ​മൂ​ഹ്യ പെ​ൻ​ഷ​നു​ക​ൾ 2500 രൂ​പ​യാ​ക്കു​മെ​ന്നും, സംസ്ഥാനത്ത് അ​റു​പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കുമെന്നും, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ലൈ​റ്റ് മെ​ട്രോ പദ്ധതി എത്രയും വേഗം ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി 1500 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കുമെന്നും, വി​ക​സ​ന​ത്തെ വി​വാ​ദ​ത്തി​ൽ മു​ക്കാ​നു​ള്ള പ്രതിപക്ഷ ശ്ര​മ​ത്തെ ജ​നം തോ​ൽ​പ്പി​ച്ചു എ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button