KeralaLatest NewsNews

ഒരു ജീവൻ രക്ഷിക്കാൻ സഹായം ചോദിച്ച പോസ്റ്റിനു താഴെ തെറി വിളിക്കുന്ന പ്രബുദ്ധ മലയാളികൾ; വിമർശനം ശക്തം

ഒരു ജീവൻ രക്ഷിക്കാൻ ഈ മരുന്നിന്റെ ലഭ്യത എവിടെയെങ്കിലും ഉണ്ടെങ്കിൽ സംഘടിപ്പിച്ചു കൊടുക്കുക

തൃശൂർ : കോവിഡാനന്തര രോഗമായ ബ്ലാക്ക് ഫംഗസ് കേസുകൾ വർദ്ധിച്ചുവരുകയാണ്. അതിനൊപ്പം പ്രതിസന്ധിയായി മരുന്ന് ക്ഷാമവും. ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷൊർണൂർ സ്വദേശിക്ക് ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സഹായം ചോദിച്ചു ബിജെപി നേതാവ് സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിനു താഴെ തെറി വിളിയുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടർ. അതിനെതിരെ വിമർശനം ശക്തമാകുകയാണ് സോഷ്യൽ മീഡിയയിൽ.

ഒരു ജീവൻ രക്ഷിക്കാൻ സഹായം ചോദിക്കുന്ന പോസ്റ്റിനു താഴെ പോലും രാഷ്ട്രീയ വൈര്യം തീർക്കുന്ന പ്രബുദ്ധ മലയാളികൾ കാണിക്കുന്ന സംസ്കാരം എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയവും മതവും മറന്നു ഒറ്റക്കെട്ടായി സഹജീവനെ സംരക്ഷിക്കാൻ ശ്രമിക്കേണ്ടതിന് പകരം മലയാളികൾ കാണിക്കുന്നത് എന്താണ്. വിമർശനാത്മക കമന്റുകൾക്ക് മറുപടിയുമായി എത്തുകയാണ് സോഷ്യൽ മീഡിയ.

read also: മാനസിക സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കിയാൽ 150 വയസുവരെ ജീവിക്കാം; പഠന റിപ്പോർട്ട് പുറത്ത്; കൂടുതൽ വിവരങ്ങൾ അറിയാം

”ഒരു വ്യക്തി ഒരാളുടെ ജീവൻ രക്ഷിക്കുന്നതിനോ മറ്റോ വേണ്ടി ഒരാവശ്യം ഇതുപോലെ ഒരു സോഷ്യൽ മീഡിയ യിൽ ഒരു സഹായം ചോദിക്കുമ്പോൾ സഹായിച്ചില്ലെങ്കിലും ഇതുപോലെ അനാവശ്യ കമന്റ്സ്കൾ പാടില്ല മലയാളി ഇത്രയും തരം താഴാൻ പാടില്ല, ഇത് സത്യം ഉള്ള പോസ്റ്റാണ് ഇട്ടതെങ്കിൽ വളരെ ആകാംഷയോടെ ആയിരിക്കും ഓരോ കമന്റും വായിക്കുന്നത് എന്തെങ്കിലും ഒരു പോംവഴി ആരെങ്കിലും പറഞ്ഞുതരും എന്നുള്ള വിശ്വാസത്തോടെ ആയിരിക്കും.” അത് ഓർക്കണമെന്ന് പലരും പറയുന്നു

”ഒരു ജീവൻ രക്ഷിക്കാൻ ഈ മരുന്നിന്റെ ലഭ്യത എവിടെയെങ്കിലും ഉണ്ടെങ്കിൽ സംഘടിപ്പിച്ചു കൊടുക്കുക. ഒരു help ചോദിച്ചു post ഇട്ടതിനു താഴെ തെറി വിളിക്കുന്ന പ്രബുദ്ധ മലയാളികൾ.” എന്നും ”പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ കമന്റിട്ടുകളിക്കുന്ന പരനാറികളെക്കുറിച്ച് എന്തു പറയാൻ.. ഓരോ ജാതി ഒട്ടക മൂത്രങ്ങൾ.” എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

https://www.facebook.com/Sandeepvarierbjp/posts/5607593775949009

shortlink

Related Articles

Post Your Comments

Related Articles


Back to top button