Latest NewsIndiaNewsCrime

കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ

പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം നടന്നത്

മുംബൈ : കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ. മുംബൈ ദഹിസർ നിവാസി റായീസ് ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റഷീദ ഷെയ്ഖ് എന്ന 28-കാരിയാണ് അറസ്റ്റിലായത്. യുവതിയുടെ കാമുകനായ അമിത് മിശ്ര ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം നടന്നത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റഷീദ ഭര്‍ത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. തുടർന്ന് റയീസിന്റെ മൃതദേഹം റഷീദയും അമിതും ചേര്‍ന്ന് വീട്ടിനുള്ളില്‍ തന്നെ കുഴിയെടുത്ത് മൂടി. പിന്നീട് ഇരുവരും സാധാരണ പോലെ തങ്ങളുടെ പ്രവൃത്തികളിലേക്ക് മടങ്ങി. ഇവരുടെ മകളുടെ കണ്‍മുന്നിലായിരുന്നു കൊല നടന്നത്.

Read Also  :  ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കാനൊരുങ്ങി ഐ.സി.സി

ഇതിനിടെ റായിസിനെ കാണാനില്ലെന്ന ശ്രദ്ധയിൽപ്പെട്ട അയല്‍വാസി പോലീസിൽ പരാതി നൽകിയിരുന്നു. റായിസിനെ കാണാനില്ലെന്ന് വിവരം അറിഞ്ഞ് ഇയാളുടെ സഹോദരൻ കാര്യങ്ങൾ അന്വേഷിക്കാനായി വീട്ടിലെത്തിയിരുന്നു.അപ്പോഴാണ് പിതാവ് കൊല്ലപ്പെട്ട വിവരം റായിസിന്‍റെ മകൾ ഇയാളുടെ സഹോദരനോട് പറഞ്ഞത്. തുടർന്ന് ഇയാളാണ് പൊലീസിൽ വിവരം അറിയിച്ചത്.

മുംബൈയിലെ ഒരു വസ്ത്രവ്യാപാര ശാലയിൽ സെയിൽസ്മാനായിരുന്നു കൊല്ലപ്പെട്ട റായിസ്. ഇയാളുടെ മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button