KeralaLatest NewsNews

ഏഷ്യാനെറ്റിന് വേണ്ടി രഹസ്യമായി സീരിയല്‍ ഷൂട്ടിങ്, താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റിന് വേണ്ടി രഹസ്യമായി സീരിയല്‍ ഷൂട്ടിങ് ചെയ്ത അണിയറ പ്രവര്‍ത്തകരും സീരിയല്‍ താരങ്ങളും അറസ്റ്റിലായി. ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീതകല്യാണം സീരിയലാണ് ലോക്ഡൗണ്‍ നിലനില്‍ക്കെ ഷൂട്ട് ചെയ്തത് . സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി നിര്‍ത്തിച്ചു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : ‘തന്‍റെ കൈകള്‍ ശുദ്ധമാണ്, അഴിമതി നടത്തിയത് മുന്‍ ടൂറിസം മന്ത്രി അനില്‍കുമാര്‍’: അബ്‌ദുളളക്കുട്ടി

വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് സീരിയല്‍ സംഘം അതീവ രഹസ്യമായി ഷൂട്ടിങ് തുടര്‍ന്നത്. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെടല്‍. ഇതോടെ സീരിയല്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. തത്ക്കാലത്തേയ്ക്ക് സീരിയില്‍ നിര്‍ത്തേണ്ടി വരും. നേരത്തെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗും അവസാനിച്ചിരുന്നു. ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് തമിഴ്‌നാട് പൊലീസാണ് ഇടപെട്ട് നിര്‍ത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button