KeralaLatest NewsNews

ഡിജിറ്റൽ പഠനം : വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയാറാക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി.

Read Also : ചൈനീസ് കമ്പനികൾക്ക് കൂട്ടത്തോടെ വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 

ഇന്ന് സ്കൂളുകളിൽ കണക്കെടുത്ത ശേഷം, ഈ മാസം 13നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനത്തിന് അവസരമൊരുക്കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. സ്കൂൾ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികൾ രൂപീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ദിവസേനയെന്നോണം പ്രവർത്തനം നടത്തണമെന്നും ഓരോ ദിവസവും റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. സ്പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികൾ, മറ്റു സാമൂഹ്യസംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഡിജിഇ സർക്കുലറിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button