Latest NewsKeralaNews

കോഴിക്കോട് നിരോധിത ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കാറില്‍ നിന്ന് 1.17 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്

കോഴിക്കോട്: ലോക്ക് ഡൗണിനിടയില്‍ നിരോധിത ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കാറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് പേരാണ് പിടിയിലായത്. കസബ പോലീസ് നടത്തിയ പരിശോധയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Also Read: ചൈനീസ് ചതി, കൊറോണവൈറസിനെ കുറിച്ച് ട്രംപ് പറഞ്ഞത് സത്യമോ? തെളിഞ്ഞാല്‍ ചൈനയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

കെ.പി മുഹമ്മദ് നാജി(22), കെ. ആഷിദ്(28) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 1.17 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. മാങ്കാവ് ബൈപ്പാസിലാണ് പോലീസ് പരിശോധന നടത്തിയത്. എസ്‌ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം ബാലുശേരിയിലും സമാനമായ രീതിയില്‍ ലഹരിമരുന്ന് പിടികൂടിയിരുന്നു. വാഹന പരിശോധനയ്ക്കിടെ കിനാലൂരില്‍ ഷംനാദ് എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. യുവാവ് സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button