KeralaLatest NewsNews

പണം തടസമാവില്ല: കടമെടുത്തായാലും എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുമെന്ന് ധനമന്ത്രി

ബജറ്റ് അവതരണത്തിൽ വിമർശനങ്ങളുമായി പ്രതിപക്ഷവും മറ്റുമുന്നണികളും രംഗത്ത് എത്തിയിരുന്നു.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കടമെടുത്തായാലും എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. വാക്സീന്‍ ദൗര്‍ലഭ്യം മാത്രമാണ് പ്രശ്നം. പണം തടസമാവില്ലെന്നും മന്ത്രി പറഞ്ഞതായി മനോരമ വാർത്ത റിപ്പോർട്ട് ചെയ്തു. സൗജന്യ വാക്സീൻ വിതരണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമർശനങ്ങൾ സ്വാഭാവികമാണെന്നും മന്ത്രി വ്യക്തമാക്കി. നികുതി ശേഖരിക്കാതെ കേരളത്തിന് മുന്നോട്ട് പോകാനാവില്ലെന്നും എന്നാൽ കോവിഡ് സാഹചര്യമായതിനാൽ നികുതിയെക്കുറിച്ച് യാതൊന്നും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: വെര്‍ച്വല്‍ മീറ്റിംഗില്‍ അപ്രതീക്ഷിതമായി പങ്കെടുത്തയാളെ കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി; അമ്പരന്ന് മാതാപിതാക്കള്‍

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷനായി 1,000 കോടി രൂപയും അനുബന്ധ പ്രവര്‍ത്തനങ്ങൾക്കായി 500 കോടി രൂപ നീക്കി വയ്ക്കുമെന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അവതരിപ്പിച്ചത്. അതേസമയം ബജറ്റ് അവതരണത്തിൽ വിമർശനങ്ങളുമായി പ്രതിപക്ഷവും മറ്റുമുന്നണികളും രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button