Latest NewsIndia

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്ന് ട്വിറ്റർ നീല ബാഡ്ജ് നീക്കം ചെയ്തു: കാരണം വിചിത്രം

നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിൽ 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ഹാൻഡിൽ നിന്ന് ‘ബ്ലൂ ടിക്’ ട്വിറ്റർ നീക്കം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ അക്കൗണ്ട് ആധികാരികമാണെന്ന് ആളുകളെ അറിയിക്കുന്ന ബാഡ്ജ് ആണ് ബ്ലൂ ടിക്. എന്നാൽ ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് നടത്തുന്ന @VPSecratariat എന്ന ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് ഇപ്പോഴും ബ്ലൂ ടിക്ക് ഉണ്ട്.

ബ്ലൂ ടിക് ബാഡ്ജ് പിൻവലിച്ചുവെന്ന് വാർത്താ ഏജൻസി ANI ആണ് ഉപരാഷ്ട്രപതിയുടെ ഓഫീസിനെ ഉദ്ധരിച്ച് അറിയിച്ചത്. നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിൽ 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 2020 ജൂലൈ 23 ന് ആണ് അവസാന പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

അക്കൗണ്ട് ആക്റ്റീവ് അല്ലാത്തതിനാൽ ബ്ലൂ ടിക് എടുത്തു മാറ്റിയെന്നാണ് ട്വിറ്ററിന്റെ പ്രതികരണം. അതേസമയം ഇന്ത്യയുടെ വൈസ് പ്രസിഡന്റിന്റെ അക്കൗണ്ടിൽ 931,000 ൽ അധികം അനുയായികളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button