KeralaLatest NewsNewsIndia

തിരുവനന്തപുരത്ത് ഡിറ്റൻഷൻ സെന്റർ ഒരുങ്ങുന്നു: നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേയെന്ന് ശ്രീജിത്ത് പണിക്കർ

സംസ്ഥാന സർക്കാരിനെതിരെ സർക്കാർ തന്നെ പ്രമേയം പാസാക്കുന്നില്ലേയെന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.

തിരുവനന്തപുരം: ജയിൽ മോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഡിറ്റൻഷൻ കേന്ദ്രം തുടങ്ങുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനെയാണ് ശ്രീജിത്ത് പരിഹസിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ സർക്കാർ തന്നെ പ്രമേയം പാസാക്കുന്നില്ലേയെന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.

Also Read:ബി ജെ പി കോര്‍കമ്മിറ്റി യോഗത്തിന് പോലീസ് വിലക്ക്

‘അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾ, വീസ-പാസ്പോർട്ട് കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്നവർ എന്നിവർക്കായി തിരുവനന്തപുരത്ത് ഡിറ്റൻഷൻ സെന്റർ വരുന്നു. ആഹാ, നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേ?’- ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു. നേരത്തെ ബിജെപി നേതാവ് സന്ദീപ് വാചസ്പതിയും റിപ്പോർട്ടിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളൊന്നും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ഘോരം പ്രസംഗിച്ചവർ തന്നെ ഡിറ്റൻഷൻ കേന്ദ്രം തുടങ്ങുന്നതിനെയാണ് ശ്രീജിത്ത് അടക്കമുള്ളവർ പരിഹസിച്ച് രംഗത്തെത്തിയത്.

Also Read:ദീപാവലിക്ക് ശേഷം രാജ്യത്ത് ബ്ലാക്ക് ഫംഗസ് മരണ നിരക്ക് കൂടുമെന്ന് റിപ്പോർട്ട്

പരമാവധി 10 പേരെ താമസിപ്പിക്കാൻ ആവശ്യമായ സൗകര്യമായിരിക്കും സർക്കാർ ഒരുക്കുന്ന ഡിറ്റൻഷൻ കേന്ദ്രത്തിൽ ഉണ്ടാവുക. പിന്നീട് അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. തിരുവനന്തപുരത്തോ തൃശൂരോ ആകും ഇതിനായി കേന്ദ്രം പണിയുക എന്നാണു റിപ്പോർട്ട്. നിലവിൽ ജയിൽവകുപ്പ് തൃശൂരിൽ താത്കാലിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു നൈജീരിയക്കാർ ഉൾപ്പെടെ മൂന്നുപേരിവിടെയുണ്ട്. വിവിധ ജയിലുകളിൽ നാലു വിദേശികൾക്കൂടി ശിക്ഷ പൂർത്തിയാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം കരുതൽ വാസകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്തു നേരത്തേ ആരംഭിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ രാജ്യം വിടുന്നത് വരെ താമസിപ്പിക്കാൻ ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കണമെന്നു നേരത്തെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാസകേന്ദ്രം പണിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button