Latest NewsNewsInternational

കാലാവസ്ഥാ മാറ്റത്തിന്റെ പൂർണ ഉത്തരവാദിത്വം സമ്പന്ന രാജ്യങ്ങൾ ഏറ്റെടുക്കണം: ഇമ്രാൻ ഖാൻ

ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്നതിൽ പാകിസ്ഥാന്റെ പങ്ക് വളരെ ചെറുതാണ്

ഇസ്ലാമാബാദ് : കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സമ്പന്ന രാജ്യങ്ങൾ തങ്ങളെപ്പോലുള്ള രാജ്യങ്ങൾക്ക് ഫണ്ട് നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

”ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്നതിൽ പാകിസ്ഥാന്റെ പങ്ക് വളരെ ചെറുതാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പൂർണ ഉത്തരവാദിത്വം സമ്പന്ന രാജ്യങ്ങൾ ഏറ്റെടുക്കണം. പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കണം. വെല്ലുവിളി നേരിടാൻ പാവപ്പെട്ട രാജ്യങ്ങളെ ഫണ്ട് നൽകി സഹായിക്കണം. എങ്കിലേ ഇതിനെതിരെ പ്രവർത്തിക്കാൻ കഴിയൂ”- ഇമ്രാൻ ഖാൻ പറഞ്ഞു.

ലോകത്തിന് ഇപ്പോൾ ചെയ്ത തെറ്റുകൾ ശരിയാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും പാകിസ്ഥാനെ പരിസ്ഥിതി സൗഹൃദ രാജ്യമാക്കുമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button