Latest NewsKeralaNews

ആശങ്ക ഒഴിയുന്നില്ല: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000ത്തിലേയ്ക്ക്

ഇന്നോ നാളെയോ ആകെ കോവിഡ് മരണം 10,000 കടക്കും

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുമ്പോഴും മരണനിരക്ക് ആശങ്കയായി തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000ത്തിലേയ്ക്ക് അടുക്കുകയാണ്. ഔദ്യോഗികമായ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 9,719 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Also Read: ഇസ്ലാമിക് സ്റ്റേറ്റിന്റെ രക്തസാക്ഷി പട്ടികയില്‍ മലയാളിയും: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കഴിഞ്ഞ ദിവസം 209 പേർക്കാണ് കോവിഡ് കാരണം ജീവൻ നഷ്ടമായത്. മരണനിരക്ക് ഈ രീതിയിൽ തുടരുകയാണെങ്കിൽ ഇന്നോ നാളെയോ തന്നെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം അഞ്ചക്കം കടക്കുമെന്നാണ് വിലയിരുത്തൽ. പ്രതിദിനം 200ഓളം മരണങ്ങളാണ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അനൗദ്യോഗികമായ കണക്കുകൾ പരിശോധിച്ചാൽ മരണസംഖ്യ ഇനിയും ഉയരും. ഒരാഴ്ച്ച കൂടി മരണ നിരക്ക് ഇതേ രീതിയിൽ തുടരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.

മെയ് 19നാണ് കേരളത്തിൽ ആദ്യമായി പ്രതിദിന മരണസംഖ്യ മൂന്നക്കം കടന്നത്. പിന്നീട് ഇതുവരെ കോവിഡ് മരണനിരക്കിനെ പിടിച്ചുനിർത്താൻ സാധിച്ചിട്ടില്ല. കോവിഡ് മരണങ്ങൾ ഉയർന്നുനിൽക്കുന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ കുറവുണ്ടാകുന്നില്ല. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ 30 ശതമാനത്തിനോട് അടുത്ത് എത്തിയ ടിപിആർ 13 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ രോഗവ്യാപനം വീണ്ടും ഉയരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button