KeralaLatest NewsNews

കൊടകര കുഴൽപ്പണ കേസ്: പ്രതികൾക്ക് സി.പി.ഐ, സി.പി.എം ബന്ധം, ബി.ജെ.പി എന്നും ഒറ്റക്കെട്ടെന്ന് കുമ്മനം

നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിയെ തകർക്കാൻ അനുവദിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും പാർട്ടിയിലെ പ്രവർത്തകരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കൊടകര കേസിലെ പ്രതികൾക്ക് സി പി ഐ, സി പി എം പാർട്ടിയുമായി ബന്ധമുണ്ടെന്നും ബി ജെ പിയെ മനഃപൂർവ്വം കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നിലപാട് ഫാസിസമാണമെന്നും കുമ്മനം പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഒരു യോഗം പോലും ബിജെപിയെ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ കുറെ നാളായി സിപിഎമ്മും ചില മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണ്. കൊടകരക്കുഴല്‍പ്പണ കേസിലെ പ്രതികള്‍ സിപിഐയും സിപിഎമ്മുകാരാണ്. അവരെക്കുറിച്ച്‌ എന്തുകൊണ്ടാണ് പൊലീസ് പറയാത്തത്. ബിജെപിയെ ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ വേണ്ടിയാണ് അന്വേഷണത്തിലൂടെ അവര്‍ ചെയ്യുന്നതെന്നും കുമ്മനം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button