KeralaLatest NewsNews

കോവിഡിനു ശേഷം കുട്ടികളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

 

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തില്‍ ധാരാളം കുട്ടികള്‍ പോസിറ്റീവ് ആവുന്നുണ്ട്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയാണ് നല്ലൊരു ശതമാനം കുട്ടികളും. ഈ കോവിഡ് തരംഗം കഴിഞ്ഞ് അടുത്ത ഒന്നു രണ്ടു മാസം നാം കുട്ടികളില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രശ്‌നമാണ് (Multi system inflammatory syndrome in children ).

കോവിഡ് ഉണ്ടായ എല്ലാ കുട്ടികള്‍ക്കും MIS-C വരണമെന്നില്ല പക്ഷേ വരാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ഈ പ്രശ്‌നത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യമായി അറിയുകയും ഭയപ്പെടാതെ ചികിത്സ തേടുകയും വേണം.

കോവിഡ് വന്നശേഷം കുട്ടികളില്‍ ശരീരത്തിലുണ്ടാകുന്ന ആന്റി ബോഡികളുടെ പ്രതി പ്രവര്‍ത്തനം മൂലമാണ് MISC ഉണ്ടാകുന്നത്. കോവിഡ് വന്നതിനുശേഷം രണ്ടാഴ്ച മുതല്‍ രണ്ടുമാസത്തിനുള്ളില്‍ MISC വരാം. കുട്ടികളില്‍ കടുത്ത പനിയോടൊപ്പം മറ്റ് അവയവങ്ങളെയും ബാധിക്കാം.

രണ്ട് അവയവങ്ങള്‍ എങ്കിലും (ഹൃദയം, കിഡ്‌നി, ശ്വാസകോശം, രക്തം, വയര്‍, തൊലി, തലച്ചോര്‍ എന്നീ അവയവങ്ങളെ) ബാധിക്കാം.

പ്രധാന രോഗലക്ഷണങ്ങള്‍

1.കുട്ടികളില്‍ കടുത്ത വിട്ടുമാറാത്ത പനി

2. വയറു വേദന

3. ദേഹത്ത് ചുവന്ന പാടുകള്‍

4. ഛര്‍ദ്ദി

5. വയറിളക്കം

6. കണ്ണില്‍ ചുവപ്പ്

7. കൈകളില്‍ നീര്

8. കഴുത്തില്‍ കലകള്‍

9. രക്തസമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥ

10. ന്യൂറോളജിക്കല്‍ സിംപ്റ്റംസ്

11.ജെന്നി

12.പെരുമാറ്റത്തിലെ വ്യതിയാനങ്ങള്‍

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശിശുരോഗ വിദഗ്ധനെ ഉടനെതന്നെ കാണിക്കണം. ESR, CRP മുതലായവയുടെ അളവ് പ്രാഥമിക പരിശോധനയില്‍ തന്നെ വളരെയധികം കൂടുതലായിരിക്കും. കുട്ടികളുടെ ഹൃദയ ആരോഗ്യം ഉറപ്പിക്കുവാന്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനവും വേണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button