Latest NewsNewsIndia

കേന്ദ്രം സൗജന്യമായി നൽകുന്ന വാക്‌സിന്‍ കോണ്‍ഗ്രസ് വിറ്റ് കാശാക്കുന്നു: പഞ്ചാബ് സർക്കാരിനെതിരെ ബി ജെ പി

1.40 ലക്ഷം ഡോസ്‌ വാക്‌സിനാണ് 20 ആശുപത്രികള്‍ക്കായി വിറ്റത്

ചണ്ഡീഗഡ് : കോവിഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചുവിറ്റ പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി ജെ പി.18-നും 44-നും ഇടയിലുള്ളവർക്ക് നല്‍കാന്‍ കമ്പിനിയിൽ നിന്ന് ഡോസിന് 400 രൂപക്ക് വാങ്ങിയ വാക്‌സിന്‍ ആയിരം  രൂപയ്ക്കാണ് സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചു വിറ്റത്. 1.40 ലക്ഷം ഡോസ്‌ വാക്‌സിനാണ് 20 ആശുപത്രികള്‍ക്കായി വിറ്റത്. നാണം കെട്ട ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു രാജിവയ്ക്കണമെന്ന് ബി ജെ പി നേതാവ് അനില്‍ സരിന്‍ ആവശ്യപ്പെട്ടു.

Read Also  :  രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു; പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

”ജനലക്ഷങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ ഒരു വശത്ത് മോദി സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നൽകുമ്പോൾ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് വിറ്റ് കാശാക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന് പൊതുജനാരോഗ്യം ആശങ്കയിലാക്കി, ഇത് കൊള്ളടിയാണ്” -അനില്‍ സരിന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button