COVID 19NattuvarthaLatest NewsNews

കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

കോട്ടയം; കോട്ടയത്ത് പുതുതായി 499 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 491 പേർക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർക്കും രോഗം ബാധിച്ചു. പുതിയതായി 4129 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.08 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 214 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് രോഗം ബാധിച്ചു.

ജില്ലയിൽ 989 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ആകെ 184789 പേര്‍ കോവിഡ് ബാധിതരായി. 177014 പേര്‍ രോഗമുക്തി നേടി. ആകെ 35674 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നു.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരങ്ങൾ;-

കോട്ടയം-66
ചങ്ങനാശേരി-38
പനച്ചിക്കാട്-25
നെടുംകുന്നം-24
മാഞ്ഞൂര്‍-22
കാഞ്ഞിരപ്പള്ളി-20
കൂരോപ്പട-17
തൃക്കൊടിത്താനം-15
കൂട്ടിക്കല്‍-14
വൈക്കം-13
ഏറ്റുമാനൂര്‍, വാകത്താനം-12
കുറിച്ചി-11
പാമ്പാടി, മണര്‍കാട്-10
പാലാ, വാഴപ്പള്ളി, തിരുവാര്‍പ്പ്-9
കറുകച്ചാല്‍-8
പുതുപ്പള്ളി, കരൂര്‍, വിജയപുരം-7
അയ്മനം, മീനച്ചില്‍-6
എരുമേലി, അതിരമ്പുഴ, ചിറക്കടവ്, വാഴൂര്‍, അയര്‍ക്കുന്നം, മറവന്തുരുത്ത്, തലയാഴം, ഉദയനാപുരം-5
വെള്ളൂര്‍, ഈരാറ്റുപേട്ട, മുണ്ടക്കയം, കുമരകം, പള്ളിക്കത്തോട്, വെച്ചൂര്‍, മണിമല-4
പായിപ്പാട്, മുത്തോലി, വെളിയന്നൂര്‍, അകലക്കുന്നം, പാറത്തോട്, ആര്‍പ്പൂക്കര, കാണക്കാരി, ഉഴവൂര്‍, രാമപുരം-3
മാടപ്പള്ളി, കടുത്തുരുത്തി, തലപ്പലം, ടി.വി പുരം, കിടങ്ങൂര്‍, കങ്ങഴ, തീക്കോയി, ഭരണങ്ങാനം, മീനടം-2
കുറവിലങ്ങാട്,തിടനാട്, എലിക്കുളം, മൂന്നിലവ്, തലയോലപ്പറമ്പ്, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, കല്ലറ-1

shortlink

Related Articles

Post Your Comments

Related Articles


Back to top button