COVID 19KeralaLatest NewsNews

വയനാട്ടിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

വയനാട്; വയനാട്ടിൽ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 302 പേര്‍ രോഗമുക്തി നേടി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ആണ്. 191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 59,527 ആയി. 55,696 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3,418 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1,991 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം ബാധിച്ചവരുടെ എണ്ണം;-

മാനന്തവാടി 30, എടവക 22, മേപ്പാടി 16, വെള്ളമുണ്ട, മുട്ടില്‍ 15 വീതം, പനമരം 12, മീനങ്ങാടി 11, തവിഞ്ഞാല്‍, നെന്മേനി 9 വീതം, നൂല്‍പ്പുഴ 8, മുള്ളന്‍കൊല്ലി, കല്‍പ്പറ്റ 7 വീതം, പൂതാടി 6, പുല്‍പ്പള്ളി 5, തിരുനെല്ലി, മൂപ്പൈനാട് 4 വീതം, ബത്തേരി 3, കണിയാമ്പറ്റ, വൈത്തിരി രണ്ടു വീതം, അമ്പലവയല്‍, കോട്ടത്തറ, വെങ്ങപ്പളളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തമിഴ്നാട്ടില്‍ നിന്ന് വന്ന 5 പേരും, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഓരോരുത്തരുമാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

302 പേര്‍ക്ക് രോഗമുക്തി

ബത്തേരി 8, നെന്മേനി, കല്‍പ്പറ്റ 6 വീതം, കണിയാമ്പറ്റ, മേപ്പാടി 4 വീതം, മീനങ്ങാടി, മൂപ്പൈനാട്, തരിയോട്, പൊഴുതന രണ്ടു വീതം, കോട്ടത്തറ, അമ്പലവയല്‍, തൊണ്ടര്‍നാട്, പുല്‍പ്പള്ളി വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, 4 തമിഴ്നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 257 പേരുമാണ് രോഗമുക്തരായത്.

910 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 910 പേരാണ്. 1,473 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,535 പേര്‍. ഇന്ന് പുതുതായി 62 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.

ജില്ലയില്‍ നിന്ന് 1,483 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 4,59,228 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 4,58,036 എണ്ണത്തിന്റെ ഫലം ലഭിച്ചു. 3,98,509 പേര്‍ നെഗറ്റീവും 59,527 പേര്‍ പോസിറ്റീവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button