KeralaLatest NewsNews

അഞ്ച് തെരഞ്ഞെടുപ്പുകള്‍ക്ക് എത്രയും പെട്ടെന്ന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ വിലയിരുത്തി അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

Read Also : 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സൗജന്യമാക്കിയ തീരുമാനം; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സന്ദീപ് വാചസ്പതി

ലോക്സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാര്‍ പ്രതിനിധാനം ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രധാന്യം നല്‍കുന്ന ഒന്നാണ് യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ്.

2022 ഫിബ്രവരി-മാര്‍ച്ച് മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ഇതില്‍ ഗോവയും ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് ബിജെപിയുടെ മത്സരം. മണിപ്പൂരിലും പഞ്ചാബിലും ഭരണമാറ്റമാണ് ബിജെപിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button