Latest NewsNewsInternationalCrime

റോക്കറ്റ് വിട്ടത്‌ പാക് തീവ്രവാദികള്‍: ഹമാസിന് വേണ്ടി യുദ്ധം ചെയ്തവര്‍ക്ക് പാകിസ്ഥാന് ​ഗാസയില്‍ കമാന്‍ഡോ യൂണിറ്റ്

ഹമാസിനേ മുന്നില്‍ നിര്‍ത്തി പാകിസ്ഥാന്‍ ഭീകരന്മാര്‍ ആണ്‌ ആക്രമണം നടത്തിയത്

ഗാസ : ഇസ്രേയൽ ഹമാസ് ആക്രമണത്തിൽ സാധാരണക്കാരായ ജനങ്ങൾ ആണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾ നീണ്ട ഈ ആക്രമണത്തിൽ മലയാളിയായ സൗമ്യ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിട്ടത് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ എന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഹമാസിനേ മുന്നില്‍ നിര്‍ത്തി പാകിസ്ഥാന്‍ ഭീകരന്മാര്‍ ആണ്‌ ആക്രമണം നടത്തിയത്. റോക്കറ്റുകള്‍ അയക്കാന്‍ പാക്കിസ്ഥാന്‍ സൈന്യത്തില്‍ നിന്നാണ്‌ ഇവര്‍ക്ക് പരിശീലനം ലഭിച്ചതെന്നുമുള്ള റിപ്പോർട്ടാണ് പുറത്ത് വന്നത്. പാകിസ്ഥാന്‍ തീവ്രവാ​ദികള്‍ക്ക് പരിശീലനം നല്‍കാറുണ്ടെന്ന് വെളിപ്പെടുത്തിയത് മുന്‍പാകിസ്ഥാന്‍ സ്ഥാനപതി രാജ സഫര്‍ ഉല്‍ ഹഖാണ്.

read also: ചൈനയെ വകവെയ്ക്കാതെ അമേരിക്കന്‍ സെനറ്റര്‍മാര്‍ തായ്‌വാനില്‍: രൂക്ഷവിമര്‍ശനവുമായി ബീജിംഗ്

പാലസ്തീന്‍ തീവ്രവാദ ​ഗ്രൂപ്പിലെ അംഗങ്ങള്‍ പാകിസ്ഥാന്‍ സെെന്യത്തില്‍ നിന്നും പരിശീലനം നേടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ഫതേഹ് പാര്‍ട്ടിയുടെ സഹസ്ഥാപകനായ അബു ജിഹാദ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായി സഫര്‍ പറയുന്നു. ഭൂരിഭാ​ഗം ഹമാസ് അംഗങ്ങള്‍ക്കും പരിശീലനം ലഭിച്ചതായും ​ഗാസയില്‍ പാകിസ്ഥാന്‍ സെെന്യത്തിന് പ്രത്യേകമായി ഒരു കമാന്‍ഡോ യൂണിറ്റ് ഉണ്ടായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button