COVID 19Latest NewsKeralaNews

കോവിഡ് ജീവൻരക്ഷാ മരുന്നുകൾ കെട്ടിക്കിടക്കുന്നു: ബ്ലാക്ക് ഫംഗസിന് മരുന്ന് ക്ഷാമവും

നേ​ര​ത്തെ മ​രു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​പ്പോ​ഴാ​യി​രു​ന്നു മ​രു​ന്ന് കൂ​ടു​ത​ല്‍ എ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത്.

കോ​ഴി​ക്കോ​ട്: കോ​വി​ഡി​‍ന്റെ ആ​ദ്യ​കാ​ല​ത്ത് രോ​ഗി​ക​ളു​ടെ ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നെ​ന്ന പേ​രി​ല്‍ വ്യാ​പ​ക​മാ​യി എ​ത്തി​ച്ച റെംഡെസി​വി​ര്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് സി​ക്ക് വേ​ണ്ടി ക​ണ്ടെ​ത്തി​യ മ​രു​ന്ന് കോ​വി​ഡ് ചി​കി​ത്സ​ക്ക് ഫ​ല​പ്ര​ദ​മാ​ണെ​ന്നു​ക​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ക​യ​റ്റു​മ​തി നി​രോ​ധി​ക്കു​ക​യും വ​ന്‍​വി​ല​യു​ള്ള മ​രു​ന്ന് വി​ല​നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Also Read:കൊടകരയില്‍ പുലിവാല് പിടിച്ച് പോലീസ്‍, കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചു: ബിജെപി നിയമ നടപടിക്ക്

വി​ല​നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ശേ​ഷ​വും ഒ​രു വ​യ​ല്‍ മ​രു​ന്നി​ന് 2000 രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്നു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ രോ​ഗം വേ​ഗ​ത്തി​ല്‍ മാ​റു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് ഓ​ക്സി​ജ​ന്‍ പി​ന്തു​ണ​വേ​ണ്ട രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മാ​യി മ​രു​ന്ന് ന​ല്‍​ക​ല്‍ ചു​രു​ക്കി. രോ​ഗ​ത്തി​ന് പ്ര​ത്യേ​കി​ച്ച്‌ മാ​റ്റ​ങ്ങ​ളൊ​ന്നും കാ​ണാ​താ​യ​തോ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ള്‍​ക്ക് മ​രു​ന്ന് നി​ര്‍​ദേ​ശി​ക്കാ​താ​യി. ഇ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്ന് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. നേ​ര​ത്തെ മ​രു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​പ്പോ​ഴാ​യി​രു​ന്നു മ​രു​ന്ന് കൂ​ടു​ത​ല്‍ എ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത്.

റെംഡെസി​വി​ര്‍ പോ​ലെ കോ​വി​ഡ് ചി​കി​ത്സ​ക്ക് ഫ​ല​പ്ര​ദ​മെ​ന്ന​പേ​രി​ല്‍ പു​തു​താ​യി ഇ​റ​ങ്ങി​യ ആ​ന്‍​റി​ബോ​ഡി കോ​ക്ടെ​യ്ല്‍ ഡ്ര​ഗ്ഗുകളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ട​ത്ത​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ള്‍​ക്ക് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മ​രു​ന്നി​റ​ക്കി​യ​ത്. 2400 മി​ല്ലി​ഗ്രാം മ​രു​ന്നാ​ണ് ഒ​രു വ​യ​ല്‍. ഇ​ത് ര​ണ്ടു രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കാം. 1,19,500 രൂ​പ​യാ​ണ് ഒ​രു വ​യ​ലി​ന് വി​ല. ഈ ​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.

ഇതേ സമയം മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിന് മരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് ന്റെ മരുന്ന് തീർന്നിരുന്നു. അപകടാവസ്ഥയിൽ എത്തി നിൽക്കുന്ന രോഗികൾ ഉണ്ടായിട്ടും മരുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button