Latest NewsKerala

കൊടകര കവർച്ചാ കേസ്: ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് ഹർജി

നിലവിൽ കവർച്ചാകേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊച്ചി: കൊടകര കുഴല്‍പ്പണ/ കവർച്ചാ കേസ് അന്വേഷിക്കാന്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കണമെന്നും എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് മേല്‍നോട്ടച്ചുമതല നല്‍കണമന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പാലക്കാട്ടെ ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്‌ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക്ക് വര്‍ഗീസ് ആണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹർജി ഇന്നു പരിഗണിച്ചേക്കും.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൊലീസിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം കൊടകരയിൽ നടന്നത് കവർച്ച മാത്രമാണെന്നും സിപിഎം തൃശൂർ കമ്മറ്റിയുടെ വെറും  ആരോപണമാണ്  ബിജെപിയുടെ കുഴൽപണമാണെന്ന തരത്തിൽ മീഡിയയും സിപിഎം, ലീഗ്, കോൺഗ്രസ് അണികളും പ്രചരിപ്പിക്കുന്നതെന്നും പല കോണിൽ നിന്നും ആരോപണമുണ്ട്.

നിലവിൽ കവർച്ചാകേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് അന്വേഷിച്ചു റിപ്പോർട്ട് നൽകിയ പൂങ്കുഴലിയെ മാറ്റി അക്ബറിനെ കേസ് ഏൽപ്പിച്ചതോടെ കവർച്ചാകേസ് അന്വേഷിക്കാതെ ബിജെപിക്കെതിരെ നടക്കുന്ന വ്യാജ ആരോപണത്തിൽ ആണ് അന്വേഷണമെന്നും ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button