Latest NewsNewsIndiaCrime

മൂന്നാമതും പെൺകുട്ടി: ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ് യുവാവ്

മൂന്നാമത്തെ പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിലായിരുന്ന യുവതിയെ ഭർത്താവ് അവിടെ നിന്ന് കൊണ്ടുവന്നായിരുന്നു കിണറ്റിൽ തള്ളിയത്

ഭോപ്പാൽ : ഭാര്യ മൂന്നാം തവണയും ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് യുവാവിന്റെ ക്രൂരത. ഭാര്യയേയും രണ്ട് പെൺകുഞ്ഞുങ്ങളേയും ഇയാൾ കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം നടന്നത്.

കിണറ്റിൽ വീണ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും രക്ഷപ്പെട്ടു. എന്നാൽ മറ്റൊരു കുഞ്ഞ് വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു. മൂന്നാമത്തെ പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിലായിരുന്ന യുവതിയെ ഭർത്താവ് അവിടെ നിന്ന് കൊണ്ടുവന്നായിരുന്നു കിണറ്റിൽ തള്ളിയത്.

Read Also   :  കോവിഡ് വാക്സിനേഷൻ ഊര്‍ജ്ജിതമാക്കാൻ പദ്ധതി ആവിഷ്‌കരിച്ച് അരവിന്ദ് കെജ്രിവാള്‍

തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് ഇയാൾ ഭാര്യയേയും പെൺകുട്ടികളേയും വീട്ടിൽ നിന്ന് പുറത്തിറക്കിയത്. വഴിയരികിൽ ആൾമറയില്ലാത്ത കിണറ്റിന് സമീപം ബൈക്ക് നിർത്തി ഭാര്യയേയും മക്കളേയും തള്ളിയിടുകയായിരുന്നു. ഇതിനു ശേഷം ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ആറുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി യുവതി കിണറ്റിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിനിടെ മൂത്ത മകൾ മുങ്ങിമരിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവതി പോലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെതിരെ പരാതി നൽകി.പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button