News

മെഡിക്കൽ കോളേജ് വളപ്പിൽ മാലിന്യ നിക്ഷേപം: ഒരാൾ പിടിയിൽ

മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് വളപ്പിൽ മാലിന്യം നിക്ഷേപിച്ചയാൾ പിടിയിൽ. മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Read Also: കോവിഡ് വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്നും തന്നെ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പഠന റിപ്പോർട്ട്

ശ്രീചിത്ര ആശുപത്രിക്കു പിന്നിലായി കെ എസ് ഇ ബി ഓഫീസിനു സമീപം പുറത്തു നിന്നുള്ളവർ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികൃതർ പരിശോധന നടത്താൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ അഞ്ചര മുതൽ ഏഴുവരെ മേഖലയിൽ പരിശോധന നടത്തിയിരുന്നു.

ഇതിനിടെയാണ് മാലിന്യം നിക്ഷേപിക്കാനായി ബൈക്കിലെത്തിയയാളെ പിടികൂടുന്നത്. ഇയാൾക്ക് താക്കീത് നൽകിയ ശേഷം വിട്ടയച്ചതായി അധികൃതർ അറിയിച്ചു. ക്യാമ്പസിന് വെളിയിൽ നിന്നും മാലിന്യ ഇടുവാനായി മാത്രം എത്തിയ ബൈക്കിന്റെ വിവരം മെഡിക്കൽ കോളേജ് പോലീസിന് മേൽനടപടികൾക്കായി കൈമാറുമെന്നും ഇനിയും ഇത്തരം പരിശോധനകൾ ഉണ്ടാകുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മെഡിക്കൽ കോളേജ് വളപ്പിൽ അറവു മാലിന്യമുൾപ്പെടെയുള്ള മാലിന്യ നിക്ഷേപം രൂക്ഷമാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ അധികൃതർ തീരുമാനിച്ചത്. മാലിന്യ നിക്ഷേപം കാരണം തെരുവുനായ്ക്കളുടെ ശല്യവും കൂടുതലായിരുന്നു.

Read Also: ‘ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടുന്നു’: സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിനുമായി ബി.ജെ.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button